ആര്‍ ഹരികുമാറിന്റെ ഹരികഥ നവംബര്‍ നാലിന് ശനിയാഴ്ച പ്രകാശനം ചെയ്യും

ഷാര്‍ജ | ആര്‍ ഹരികുമാറിന്റെ തീഷ്ണാനുഭവങ്ങള്‍ വിവരിക്കുന്ന ഒരു ലോഹം കൊണ്ട് ഒരു ലോകം നിര്‍മിച്ച കഥ ഹരികഥ ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ പുസ്ത കോത്സവ നഗരിയില്‍ പ്രകാശനം ചെയ്യും.ഡി സി ബുക്‌സാണ് പുസ്തകം പുറത്തിറക്കുന്നത്. നവംബര്‍ നാലിന് ശനിയാഴ്ച വൈകിട്ട് 4.30 ന് ബാല്‍റൂമില്‍ നടക്കുന്ന ചടങ്ങില്‍ ചലച്ചിത്ര, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. തന്റെ ജീവിത യാത്രയെ രൂപപ്പെടുത്തിയ ഉള്‍ക്കാഴ്ചകളും പാഠങ്ങളും കഥകളുമാണ് പുസ്തകത്തില്‍ പങ്കിടാന്‍ ആഗ്രഹിക്കുന്നതെന്ന് ആര്‍ ഹരികുമാര്‍ വ്യക്തമാക്കി.വിജയങ്ങളെക്കുറിച്ചു മാത്രം വീമ്പു പറയാനല്ല ഹരികുമാര്‍ ഹരികഥ രചിച്ചിരിക്കുന്നതെന്ന് മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ പറഞ്ഞു. ഇച്ഛാശക്തിയും നീതിബോധവും അധ്വാന സന്നദ്ധതയും ജീവിത വിശ്വാസവുമുണ്ടെങ്കില്‍ ഏതൊരു പ്രതികൂല സാഹചര്യത്തെയും തരണം ചെയ്യാനാ കുമെന്ന് ഈ ആഖ്യാനത്തിലെ അനേകം സന്ദര്‍ഭങ്ങളും സംഭവങ്ങളും ബോധ്യപെടുത്തുമെന്നും അദ്ദേഹം പറഞ്ഞത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar