ഇസ്‌റാഈലുമായി സാമ്പത്തിക ബന്ധം വിച്ഛേദിച്ച് ബഹറൈന്‍; സ്ഥാനപതിയെ തിരിച്ചു വിളിച്ചു.

ഇസ്‌റാഈലുമായി സാമ്പത്തിക ബന്ധം വിച്ഛേദിച്ച് ബഹറൈന്‍; സ്ഥാനപതിയെ തിരിച്ചു വിളിച്ചു  

മനാമ. ഇസ്‌റാലുമായുള്ള സാമ്പത്തിക ബന്ധം ബഹ്‌റൈന്‍ താല്‍ക്കാലികമായി വിഛേദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കണ്‍സല്‍ട്ടേറ്റിവ് പാര്‍ലമെന്ററി ബോഡിയാണ് ഇക്കാര്യം പുറത്തു വിട്ടത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ഇസ്‌റാഈല്‍ ഗസ്സയിലെ നിരപരാധികളും സാധാരണക്കാരുമായ ജനങ്ങള്‍ക്കുനേരെ തുടരുന്ന സൈനിക നടപടിയില്‍ പ്രതിഷേധിച്ചാണ് നടപടിഫലസ്തീനിയന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് ബഹ്‌റൈന്‍ സ്വീകരിച്ചിട്ടുള്ളതെന്ന് പാര്‍ലമെന്റ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു. ഇസ്‌റാഈല്‍ തുടരുന്ന സൈനിക നടപടി, ഗസ്സയിലെ സാധാരണക്കാരും നിഷ്‌കളങ്കരുമായ ജനതയുടെ ജീവന്‍ സംരക്ഷിക്കാനായി കൂടുതല്‍ തീരുമാനങ്ങളും നടപടികളും ആവശ്യപ്പെടാന്‍ പ്രേരിപ്പിക്കുന്നതായും പാര്‍ലമെന്റ് ചൂണ്ടിക്കാട്ടി. അതേ സമയം സര്‍ക്കാറിന്റെ ഔദ്യോഗി പ്രസ്താവനയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നില്ല.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar