എല്ലാ കുട്ടികളും ദുഷ്ടരില്‍ നിന്നും സുരക്ഷിതരായിരിക്കണം. സണ്ണി ലിയോൺ

എന്‍റെ ഹൃദയത്തിന്‍റെ, ആത്മാവിന്‍റെ, ശരീരത്തിന്‍റെ ഓരോ അണുവിനാലും ഈ ലോകത്തെ എല്ലാ ദുഷ്ടശക്തികളില്‍ നിന്നും ഞാന്‍ നിന്നെ സംരക്ഷിക്കും. നിന്‍റെ സുരക്ഷയ്ക്കു വേണ്ടി ഇനിയെന്‍റെ ജീവന്‍ പകുത്തു നല്‍കേണ്ടി വന്നാലും ഞാനത് ചെയ്യും. ലോകത്തെ എല്ലാ കുട്ടികളും ദുഷ്ടരില്‍ നിന്നും സുരക്ഷിതരായിരിക്കണം. നമുക്ക് നമ്മുടെ കുട്ടികളെ കൂടുതല്‍ ചേര്‍ത്ത് പിടിക്കാം, അവരെ എന്തുവില കൊടുത്തും സംരക്ഷിക്കാം
സാനിയ മിർസ
ന്യൂഡൽഹി: കശ്‌മീരിൽ എട്ടു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത് കൊന്ന സംഭവത്തിൽ പ്രതിഷേധം കത്തുന്നു.ജാതി, മതം, ലിംഗം, നിറം എന്നിവ മറന്ന് ഈ എട്ടുവയസുകാരി പെണ്‍കുട്ടിക്കായി നിലകൊള്ളാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍ പിന്നെ മറ്റൊന്നിനായും ഒരുമിക്കാന്‍ കഴിയില്ലെന്നാണ് പ്രമുഖ ടെന്നീസ് താരം സാനിയ മിർസ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ലീന മണിമേഖലൈ.
ചെന്നൈ: ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പൊലീസുകാരെ പിന്തുണയ്ക്കാന്‍ ഇന്ത്യന്‍ പതാകയെ കൂട്ടുപിടിച്ചവരുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പണമെന്ന് സംവിധായികയും എഴുത്തുകാരിയുമായ ലീന മണിമേഖലൈ. ഒരു പിഞ്ചുകുഞ്ഞിനെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം വര്‍ഗീയവത്കരിക്കുകയും രാഷ്‌ട്രീയവത്കരിക്കുകയും ചെയ്യുന്നവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നാണക്കേട് തോന്നുന്നുവെന്നും ലീന മണിമേഖലൈ തന്‍റെ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
മെഹ്ബൂബ മുഫ്തി.
ശ്രീനഗർ: കഠുവയിൽ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ് പരിഗണിക്കുന്നതിന് പ്രത്യേക അതിവേഗ കോടതി സ്ഥാപിക്കുമെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. കോടതി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജമ്മുകശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് അയച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യത്തെ പ്രത്യേക കോടതിയാകും ഇത്. കോടതി സ്ഥാപിക്കുകയാണെങ്കിൽ 90 ദിവസം കൊണ്ട് വിചാരണ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു. കഠുവയിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കുറ്റക്കാരായ പൊലീസുകാരെ സർവീസിൽ നിന്നും നീക്കം ചെയ്തുവെന്നും പിഡിപി വൃത്തങ്ങൾ അറിയിച്ചു.
ദീപിക എസ് രജാവത്ത്അഭിഭാഷകയ്ക്ക് ഭീഷണി.
ന്യൂഡൽഹി: കശ്‌മീരിലെ കത്തുവയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകയ്ക്ക് ഭീഷണി. ജമ്മു ബാർ അസോസിയേഷൻ പ്രസിഡന്‍റ് തന്നെ ഭീഷണിപ്പെടുത്തിയതായാണ് അഭിഭാഷക ദീപിക എസ് രജാവത്ത് വെളിപ്പെടുത്തിയിരിക്കുന്നത്.
പ്രതികളെ സംരക്ഷിക്കാൻ അഭിഭാഷകർ എന്തിനാണ് ശ്രമിക്കുന്നത്.കുറ്റപത്രം സമർപ്പിക്കാനെത്തിയ പൊലീസുകാരെ പ്രാദേശിക അഭിഭാഷകർ തടഞ്ഞത് കണ്ടതാണ്. എന്തിനാണ് ഇവർ ഇങ്ങനെ ചെയ്യുന്നത്.കാത്തുവ ജില്ലയില്‍ ക്ഷേത്രത്തിന് അകത്ത് വച്ചാണ് എട്ടു വയസുകാരി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ടത്. മുഖ്യപ്രതി പ്രാര്‍ത്ഥനകളും പൂജയും നടത്തിയതിന് പിന്നാലെയാണ് കുട്ടിയെ പീഡിപ്പിച്ചത്. എട്ടു പ്രതികളില്‍ ഒരാളെ മീററ്റില്‍ നിന്നും അയാളുടെ കാമാസക്തി തീര്‍ക്കാന്‍ വിളിച്ചു വരുത്തുകയായിരുന്നു.
മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം കഴുത്ത് ഞെരിച്ചും തലയില്‍ കല്ല് കൊണ്ട് ഇടിച്ചുമാണ് എട്ടു വയസുകാരിയെ കൊലപ്പെടുത്തിയത്. എന്നാല്‍ മരിക്കുന്നതിന് തൊട്ടു മുമ്പ് പ്രതിയായ ഒരു പൊലീസുകാരന്‍ മറ്റ് പ്രതികളോട് പറഞ്ഞത് ഇപ്രകാരമാണ്, ‘ഒന്ന് കാത്തിരിക്ക്, അവസാനം ഒരുവട്ടം കൂടി ഞാന്‍ ചെയ്യട്ടെ’. 18 പേജുളള കുറ്റപത്രത്തില്‍മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഉള്ളത്. ഡല്‍ഹിയില്‍ നിര്‍ഭയ കൊല്ലപ്പെട്ടതിലും ഭീകരമായ പീഡനമാണ് ആ കുട്ടി നേരിട്ടത്.
0 Comments