എ.പി ഹംസ സ്മാരക പ്രതിഭ പുരസ്‌ക്കാരം 2019 കവി നരേന്‍ പുലാപ്പറ്റക്ക്

റിയാദ്: എ.പി ഹംസ സ്മാരക പ്രതിഭ പുരസ്‌ക്കാരം 2019 കവി നരേന്‍ പുലാപ്പറ്റക്ക് ലഭിച്ചു. മണ്ണാര്‍ക്കാട് മുന്‍ എം.എല്‍.എയും ദീര്‍ഘകാലം പാലക്കാട് ജില്ലാ മുസ്ലിംലീഗ് നേതാവുമായിരുന്ന എ.പി ഹംസയുടെ സ്മരണാര്‍ത്ഥം റിയാദ് കെ.എം.സി.സി കോങ്ങാട് മണ്ഡലം കമ്മിറ്റി എല്ലാ വര്‍ഷവും നല്‍കി വരുന്നതാണ് ഈ പുരസ്‌ക്കാരം.എം.എസ് നാസര്‍, യൂസഫ് പാലക്കല്‍, സലാം തറയില്‍, സയ്യിദ് നാസര്‍ തങ്ങള്‍, എ യു സിദ്ധീഖ്, മുസ്തഫ പൊന്നംകോട്, ഷെരീഫ് സാഗര്‍, ടി.എച്ച് ഹനീഫ, സിറാജ് മണ്ണൂര്‍, ജാബിര്‍ വാഴമ്പുറം എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 10,001 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് അടുത്ത മാസം സമ്മാനിക്കും.
കവിതകളും നാടകങ്ങളും എഴുതുന്ന നരേന്‍ ആയിരത്തിലേറെ യുവ കവികളുടെ 2500ലേറെ കവിതകള്‍ ഈണം കൊടുത്ത് പാടിയിട്ടുണ്ട്. നാടന്‍പാട്ടുകാരനും കൂടിയായ നരേന്റെ നന്തുണി നാട്ടുകല നാടന്‍ പാട്ടുകൂട്ടം ശ്രദ്ധേയമാണ്. ”മാടന്‍ കുന്നിലെ വീട്” എന്ന കഥ സമാഹരവും ”പൂജ്യം” എന്ന കവിത സമാഹാരവും പ്രസിദ്ധീകരിച്ചു. നിരവധി സംഗീത ആല്‍ബങ്ങളുമിറങ്ങി. ലോഹിതദാസ് സ്മാരക ചെറുകഥ അവാര്‍ഡ്, യുവപ്രതിഭ മുദ്ര പുരസ്‌കാരം, പാലക്കാടന്‍ കവികോകിലം അവാര്‍ഡ്, കലാഭവന്‍ മണി അവാര്‍ഡ്, സിങ്കപ്പൂര്‍ മലയാളി ഫോറത്തിന്റെ കാവ്യസ്വരം അവാര്‍ഡ് തുടങ്ങി ചെറുതും വലുതുമായി ഇരുപതോളം അംഗീകാരങ്ങള്‍ നേടി. ഭാര്യ ഷൈലജ. മക്കള്‍ ശ്രേയസ്, തേജസ്, ഗോപിക.
0 Comments