കേരള ടീമിന് നെടുമ്പാശേരി വിമാനത്താവളത്തിൽ ആവേശകരമായ സ്വീകരണം.

കൊച്ചി: സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന് നെടുമ്പാശേരി വിമാനത്താവളത്തിൽ ആവേശകരമായ സ്വീകരണം. ടീമിനെ സ്വീകരിക്കാൻ ആർപ്പുവിളികളുമായി നിരവധി ആരാധകരാണ് എത്തിയത്. മന്ത്രി കെ.ടി. ജലീൽ, ഹൈബി ഈഡൻ എംഎൽഎ, സ്പോർട്സ് കൗണ്‍സിലിലെ അംഗങ്ങൾ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
ബംഗാളിനെതിരായ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലാണ് കേരളം വിജയിച്ചത്. സന്തോഷ് ട്രോഫിയിൽ കേരളത്തിന്‍റെ ആറാം കിരീടമാണിത്. പതിമൂന്ന് വർഷത്തിനു ശേഷമാണ് കേരളം സന്തോഷ് ട്രോഫിയിൽ മുത്തമിടുന്നത്. കേരളത്തിന്‍റെ സൂപ്പർ ഹീറോ ആയത് ഗോളി വി. മിഥുൻ ആണ്. ബംഗാളിന്‍റെ രണ്ട് പെനാൽറ്റികൾ ഷൂട്ടൗട്ടിൽ മിഥുൻ തടഞ്ഞിട്ടു.

കോ​ൽ​ക്കത്ത: ഒ​രു വ്യാ​ഴ​വ​ട്ട​ത്തി​ന്‍റെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ന്‍റെ അ​ഭി​മാ​ന കി​രീ​ടം കേ​ര​ളം തി​രി​ച്ചു​പി​ടി​ച്ചു. ബം​ഗാ​ളി​നെ അ​വ​രു​ടെ നാ​ട്ടി​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി കേ​ര​ളം ആ​റാം സ​ന്തോ​ഷ് ട്രോ​ഫി കി​രീ​ടം ചൂ​ടി.
ഷൂ​ട്ടൗ​ട്ടി​ൽ ബംഗാ​ളി​ന്‍റെ ആ​ദ്യ​ത്തെ ര​ണ്ടു കി​ക്കു​ക​ളും ത​ട​ഞ്ഞി​ട്ട കേ​ര​ള​ത്തി​ന്‍റെ ഗോ​ളി മി​ഥു​നാ​ണ് വി​ജ​യ​ശി​ൽ​പി. 13 വ​ർ​ഷ​ത്തി​ന്‍റെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് കേ​ര​ളം സ​ന്തോ​ഷ് ട്രോ​ഫി ക​ര​സ്ഥ​മാ​ക്കു​ന്ന​ത്. നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തും ഓ​രോ​ ഗോ​ള​ടി​ച്ചു സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​തോ​ടെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് ക​ളി നീ​ളു​ക​യാ​യി​രു​ന്നു.

എ​തി​രാ​ളി‌ മു​ഖ​ത്തി​നു ച​വി​ട്ടി മു​റി​വേ​ൽ​പ്പി​ച്ചി​ട്ടും ത​ള​രാ​തെ പോ​സ്റ്റി​നു മു​ന്നി​ൽ കൈ​ക​ൾ വി​രി​ച്ചു​നി​ന്ന മി​ഥു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ന്‍റെ ച​രി​ത്രം തി​രു​ത്തി​ക്കു​റി​ക്കു​ക​യാ​യി​രു​ന്നു. സ​ന്തോ​ഷ് ട്രോ​ഫി​യു​ടെ 72 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ന​ട​ന്ന ക​ലാ​ശ​പ്പോ​രി​ലൊ​ന്നും പ​രാ​ജ​യം രു​ചി​ച്ചി​ട്ടി​ല്ലെ​ന്ന ബം​ഗാ​ളി​ന്‍റെ ഗ​ർ​വാ​ണ് മി​ഥു​ൻ തി​രു​ത്തി​ക്കു​റി​ച്ച​ത്.
സ്വ​ന്തം ത​ട്ട​ക​ത്തി​ലെ ഒ​മ്പ​തു ഫൈ​ന​ലു​ക​ളാ​ണ് വം​ഗ​നാ​ട്ടു​കാ​ർ ജ​യി​ച്ച​ത്. 1989,1994 വ​ർ​ഷ​ങ്ങ​ളി​ൽ കേ​ര​ള​ത്തെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി ക​പ്പ​ടി​ച്ച ബം​ഗാ​ളി​നു​ള്ള മ​ധു​ര പ്ര​തി​കാ​ര​വും കൂ​ടി​യാ​യി ഈ ​വി​ജ​യം.
ബം​ഗാ​ളി​നാ​യി അ​ങ്കി​ത് മു​ഖ​ർ​ജി എ​ടു​ത്ത ആ​ദ്യ കി​ക്ക് ത​ന്നെ ത​ട​ഞ്ഞി​ട്ട് മി​ഥു​ൻ കി​രീ​ട​ത്തി​ലേ​ക്ക് കേ​ര​ള​ത്തെ അ​ടു​പ്പി​ച്ചു. കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ കി​ക്ക് രാ​ഹു​ൽ പി. ​രാ​ജ​ൻ വ​ല​യി​ലാ​ക്കി. ബം​ഗാ​ളി​ന്‍റെ ര​ണ്ടാം കി​ക്കും മി​ഥുൻ ത​ട​ഞ്ഞി​ട്ട​തോ​ടെ കി​രീ​ടം കേ​ര​ളം ഏ​താ​ണ്ട് ഉ​റ​പ്പി​ച്ചു. ഹു​സൈ​ൻ ആ​യി​രു​ന്നു കി​ക്ക് എ​ടു​ത്ത​ത്. കേ​ര​ള​ത്തി​നാ​യി ജി​തി​ൻ ഗോ​പാ​ലും ജ​സ്റ്റി​നും ര​ണ്ടും മൂ​ന്നും കി​ക്കു​ക​ൾ വ​ലയി​ലാ​ക്കി.
എ​ന്നാ​ൽ തീ​ർ​ഥ​ങ്ക​ർ സ​ർ​ക്കാ​രും സ​ഞ്ജ​യ് സ​മ​നും മി​ഥു​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തോ​ടെ കേ​ര​ള ക്യാ​മ്പി​ലെ ബി​പി വീ​ണ്ടും കൂ​ടി. നി​ർ​ണാ​യ​ക​മാ​യ നാ​ലാം കി​ക്കെ​ടു​ക്കാ​ൻ കേ​ര​ള​ത്തി​ന്‍റെ വൈ​സ് ക്യാ​പ്റ്റ​ൻ ജി​തി​ൻ എ​ത്തു​മ്പോ​ൾ അ​തു​വ​രെ പ​രാ​ജ​യ​മാ​യി​രു​ന്ന ഗോ​ളി​യെ ബം​ഗാ​ൾ മാ​റ്റി. അ​വ​രു​ടെ ക്യാ​പ്റ്റ​ൻ മെർമു ത​ന്നെ പോ​സ്റ്റി​നു കീ​ഴി​ലെ​ത്തി. എ​ന്നാ​ൽ ബം​ഗാ​ളി​ന്‍റെ പ്ര​തീ​ക്ഷ​ക​ളെ ത​ല്ലി​ക്കെ​ടു​ത്തി ജി​തി​ൻ പ​ന്തി​നെ വ​ലയി​ലെ​ത്തി​ച്ചു. പ​ന്ത് ഗോ​ൾ​വ​ര മു​റി​ച്ച​തും കേ​ര​ളം സ​ന്തോ​ഷ​ത്താ​ൽ പൊ​ട്ടി​ത്തെ​റി​ച്ചു.
ക​ളി​യു​ടെ 19-ാം മി​നി​റ്റി​ല്‍ എം.​എ​സ്‌.​ജി​തി​നി​ലൂ​ടെ കേ​ര​ളം മു​ന്നി​ലെ​ത്തി​യെ​ങ്കി​ലും ര​ണ്ടാം പ​കു​തി​യു​ടെ 68 ാം മി​നി​റ്റി​ൽ ക്യാ​പ്റ്റ​ൻ ജി​തേ​ന്‍ മു​ര്‍​മു​വി​ലൂ​ടെ ബം​ഗാ​ൾ സ​മ​നി​ല പി​ടി​ച്ചു. ഇ​തോ​ടെ അ​ധി​ക സ​മ​യ​ത്തേ​ക്ക് ക​ളി നീ​ണ്ടു. അ​ധി​ക​സ​മ​യ​ത്തും കേ​ര​ളം ആ​ദ്യം ലീ​ഡെ​ടു​ത്തു. വി​പി​ൻ തോ​മ​സാ​ണ് കേ​ര​ള​ത്തി​നാ​യി വ​ല​ച​ലി​പ്പി​ച്ച​ത്. ക​ളി തീ​രാ​ൻ ആ​റു മി​നി​റ്റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ഗോ​ൾ വീ​ണ​തോ​ടെ കേ​ര​ളത്തിന്‍റെ പ്രതീക്ഷ വാനോളമായി.
എ​ന്നാ​ൽ കേ​ര​ള ഗോ​ൾ കീ​പ്പ​റെ ച​വി​ട്ടി​വീ​ഴ്ത്തി​യ​തി​നു ചു​വ​പ്പു കാ​ർ​ഡ് ക​ണ്ട് മു​ന്നേ​റ്റ​നി​ര​ക്കാ​ര​ൻ പു​റ​ത്താ​യി​ട്ടും ബം​ഗാ​ൾ വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റ​ല്ലാ​യി​രു​ന്നു. അ​ധി​ക സ​മ​യ​ത്തെ ഇ​ഞ്ചു​റി ടൈ​മി​ൽ തീ​ർ​ഥ​ങ്ക​ർ സ​ർ​ക്കാ​രി​ന്‍റെ കി​ടി​ല​ൻ ഫ്രീ​കി​ക്ക് മി​ഥു​നെ​യും മ​റി​ക​ട​ന്ന് ഗോ​ൾ വ​ര​മു​റി​ച്ചു. ഇ​തോ​ടെ ക​ളി പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് ക​ട​ന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar