കൊലപാതകത്തെ തുടര്‍ന്ന് കണ്ണൂരിലും മാഹിയിലും ഇന്ന് സിപിഎമ്മും ബിജെപിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

കണ്ണൂര്‍: മാഹിയില്‍ മുന്‍ കൗണ്‍സിലറും സിപിഎം നേതാവുമായ ബാബു കണ്ണിപ്പൊയിലിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് കഴുത്തില്‍ വെട്ടിയതെന്ന് പോലീസ്. രാത്രി വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന ബാബുവിനെ വഴിയില്‍ ഒളിച്ചിരുന്ന് വെട്ടി വീഴ്ത്തുകയായിരുന്നുവെന്നും പോലീസിനെ ഉദ്ധരിച്ച് സ്വകാര്യ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ബൈക്കിലെത്തിയ പത്തംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് എഫ്ഐആറില്‍ പറയുന്നത്.ഇന്നലെ രാത്രി പത്തോടെ മാഹി പള്ളൂരില്‍ വച്ചാണ് ബാബുവിന് വെട്ടേറ്റത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ബാബുവിനെ കൊലപ്പെടുത്തിയതെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചു. സംഭവം ആര്‍എസ്എസ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നും ഗൂഢാലോചനയെക്കുറിച്ച് പോലീസ് അന്വേഷിച്ച് പ്രതികളെ ഉടന്‍ പിടികൂടണമെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ബാബുവിന്റെ കൊലപാതകത്തിന് പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ ഷനേജും വെട്ടേറ്റ് കൊല്ലപ്പെട്ടു. മാഹി കലാഗ്രാമത്തിനടുത്ത് വച്ചാണ് ഓട്ടോ ഡ്രൈവറായ ഷനേജിന് വെട്ടേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ഷനേജ് മരണപ്പെട്ടത്.ബാബുവിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ഷമേജ് കൊല്ലപ്പെട്ടതെന്നു എഫ്ഐആറില്‍ സൂചനയുണ്ട്.
കൊലപാതകത്തെ തുടര്‍ന്ന് കണ്ണൂരിലും മാഹിയിലും ഇന്ന് സിപിഎമ്മും ബിജെപിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍.മാഹിയില്‍ സിപിഎം നേതാവ് വധിക്കപ്പെട്ടതിന് തൊട്ടു പിന്നാലെ വെട്ടേറ്റ ആര്.എസ്.എസ് പ്രവര്ത്തകന് മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ ഷനേജ് ആണ് മരിച്ചത്്. മാഹി കലാഗ്രാമത്തിനടുത്ത് വെച്ചാണ് ഇയാള്‍ക്ക് വെട്ടേറ്റത്. മുഖത്തും കൈക്കും വെട്ടേറ്റ ഷനേജ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതിഷേധിച്ചു ബിജെപി ഇന്ന് രാവിലെ 6 മുതല്‍ വൈകുനേരം 6 വരെ കണ്ണൂര്‍ ജില്ലയിലും , മാഹിയിലും ഹര്‍ത്താല്‍ ആചരിക്കും. ഷമേജിന്റെയ് കൊലപതാകം നിന്ദ്യവും , ആസ്രൂതിതവും ആണ് എന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശന്‍ പ്രസ്താവനയില്‍ പറഞ്ഞു .
0 Comments