കോഴിക്കോട് കൊയിലാണ്ടി സ്വദേശി മാഷിദ് നിര്യാതനായി.
ദോഹ: കോഴിക്കോട് കൊയിലാണ്ടി സ്വദേശി മാഷിദ് പുതിയകത്ത് വളപ്പില്‍(29) നിര്യാതനായി. ഖത്തര്‍ ശാനിയയില്‍ മൊബൈല്‍ ഷോപ്പ് ജീവനക്കാരനായിരുന്നുമാഷിദ്. ഉറക്കത്തില്‍ ഹൃദയസ്തംഭനമായിരുന്നു മരണകാരണമെന്നു ബന്ധുക്കള്‍ അറിയിച്ചു. ലക്ഷദീപില്‍ ജോലിചെയ്യുന്ന മുന്‍ കുവൈത്ത് പ്രവാസിയായിരുന്ന മൊയ്തു ആണ് പിതാവ്. മാതാവ്:സഫിയ. സഹോദരങ്ങള്‍: മിര്‍ഷാദ്,മുനീബ്,ഭാര്യ:ഹാജറ,മകന്‍ മുഹമ്മദ് മിഫ്‌സല്‍ (അഞ്ച് മാസം).
മകനെ കാണാന്‍ ഒരുമാസം മുമ്പ് നാട്ടില്‍ വന്നിരുന്നു. കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ
ശേഷം ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി.
0 Comments