ഗണേഷ് കുമാർ യുവാവിനെ അമ്മയുടെ മുന്നിലിട്ട് മർദിച്ചുവെന്ന കേസ് ഒത്തുതീർന്നു.

പുനലൂർ: കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് പത്തനാപുരം എംഎൽഎയായ ഗണേഷ് കുമാർ യുവാവിനെ അമ്മയുടെ മുന്നിലിട്ട് മർദിച്ചുവെന്ന കേസ് ഒത്തുതീർന്നു. സംഭവത്തിൽ ഗണേഷ് കുമാർ മാപ്പ് പറഞ്ഞതോടെയാണ് പരാതി ഒത്തുതീർപ്പായത്. പുനലൂര്‍ എന്‍.എസ്.എസ് ആസ്ഥാനത്തുവച്ച് നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇരു വിഭാഗവും കേസുകള്‍ പിന്‍വലിക്കാന്‍ ധാരണയിലെത്തിയത്. അതേസമയം, ഇതു സംബന്ധിച്ച പരസ്യ പ്രതികരണത്തിനു ഗണേഷോ പരാതിക്കാരോ തയാറായില്ല.
ഗണേഷിന്‍റെ പിതാവും കേരള കോൺഗ്രസ് (ബി) നേതാവുമായ ആർ. ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലായിരുന്നു ഒത്തുതീർപ്പ് ചർച്ച. മർദനത്തിരയായ അനന്തകൃഷ്ണനും അമ്മ ഷീനയും ബന്ധുക്കളും ചർച്ചയ്‌ക്കെത്തിയിരുന്നു. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും ഇനി ആവർത്തിക്കിെല്ലന്നും ഗണേഷ് യുവാവിനോട് പറഞ്ഞതായാണ് വിവരം. സമ്മർദ്ദമുണ്ടെന്നും മകന്‍റെ ഭാവിയെക്കരുതി കേസ് അവസാനിപ്പിക്കാൻ തയാറാണെന്നും അനന്തകൃഷ്ണന്‍റ അമ്മ ഷീന രാവിലെ പറഞ്ഞിരുന്നു.
ഗണേഷ് കുമാറിനെതിരേ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന തരത്തിലുള്ള കേസുമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് അടക്കം ഉണ്ടാവുമെന്ന സാഹചര്യം വന്നതോടെയാണ് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ ഊർജിതമാക്കിയത്. നേരത്തെ, പൊലീസ് സഹായത്തോടെ കേസ് അട്ടിമറിക്കാൻ ഗണേഷ് കുമാർ ശ്രമിക്കുന്നുവെന്ന് ആദ്യം മുതൽ തന്നെ ആരോപണം ഉയർന്നിരുന്നു. ഗണേഷിനെതിരേ പരാതിക്കാരിയുടെ രഹസ്യമൊഴി ലഭിച്ച് ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടികൾ സ്വീകരിക്കാതിരുന്നതും ഏറെ വിവാദത്തിനിടയാക്കിയിരുന്നു.
0 Comments