ഗള്‍ഫ് കാഴ്ച്ച ഒരുക്കി ഈന്തപ്പന കുലച്ചു.

മുക്കം: ഈ സ്‌കൂള്‍ മുറ്റത്ത് എത്തിയാല്‍ ഒരു നിമിഷം നാം ഒന്ന് അമ്പരക്കും.ഇപ്പോള്‍ നില്‍ക്കുന്നത് കേരളത്തിലാണോ അതോ ഗള്‍ഫിലാണോ എന്ന്. കോഴിക്കോട് ജില്ലയിലെ എരഞ്ഞിമാവ് അപക്‌സ് സ്‌കൂളിലാണ് ഗള്‍ഫ് കാഴ്ച്ച ഒരുക്കി ഈന്തപ്പന കുലച്ച് നില്‍ക്കുന്നത്. ദൂര സ്ഥലങ്ങളില്‍ നിന്നും നിത്യേന നിരവധിപേരാണ് ഈ കണ്‍കുളിര്‍മ്മ നല്‍കുന്ന കാഴ്ച്ച കാണാനെത്തുന്നത്. കൊയിലാണ്ടിഎടവണ്ണ സംസ്ഥാന പാതയോരത്തെ വിസ്മയ കാഴ്ചക്ക് സന്ദര്‍ശകരേറെയാണ്. ഈത്തപ്പഴമല്ലേ റമദാന്‍ കൂടിയായതോടെ പേരും പ്രചാരവും കൂടുതലായി. രണ്ട് മരങ്ങളിലായി അമ്പതോളം കുലകളുണ്ട്.വളരെ ഇടതൂര്‍ന്ന് നിറഞ്ഞു നില്‍ക്കുന്ന കുലകളാണ് ആകര്‍ഷകം.

ഏഴ് വര്‍ഷം മുമ്പ് തമിഴ്‌നാട്ടില്‍ നിന്നാണ് മുപ്പത് തൈകള്‍ കൊണ്ടുവന്ന് പരീക്ഷിച്ചത്. ഒരു മീറ്റര്‍ വീതം നീളവും വീതിയും ആഴവുമുള്ള കുഴിയെടുത്ത് മണ്ണും മണലും വളമായി ചാണകപ്പൊടിയും ചേര്‍ത്താണ് നട്ടത്.കടത്ത ചൂടില്ലേല്‍ ഈന്തപ്പന കുലക്കില്ലെന്ന സംശയമായിരു്‌നനു പലരും പങ്കു വെച്ചത്. പക്ഷെ, വളരെ ശ്രദ്ധയോടെയുള്ള പരിചരണം കാരണം മിക്കവയും തഴച്ചു വളര്‍ന്നു. മറ്റു വളങ്ങളൊന്നും ഉപയോഗിച്ചില്ല. ഈത്തപ്പഴ കാഴ്ച വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ കൗതുകവും സന്തോഷവും പകരുന്നതായി പ്രിന്‍സിപ്പല്‍ എ.കെ. അബ്ദുല്ല പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒരു പന കായ്ച്ചു. ഇത്തവണ മറ്റൊന്നുകൂടി കായ്ക്കുകയും കുലകള്‍ സമൃദ്ധവുമായി. വരും വര്‍ഷങ്ങളില്‍ മറ്റുള്ളവയും കായ്ക്കുമെന്ന പ്രതീക്ഷയിലാണ് സ്‌കൂള്‍ അധികൃതര്‍.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar