ചോദ്യപേപ്പര്‍ ചോര്‍ച്ച ; എബിവിപി നേതാവടക്കം 12 പേര് കൂടി അറസ്റ്റിലായി

റാഞ്ചി : സിബിഎസ് ഇ പരീക്ഷാ ചോദ്യപേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ ജാര്‍ഖണ്ഡിലെ എബിവിപി നേതാവ് അടക്കം 12 പേര് കൂടി അറസ്റ്റിലായി.ജാര്‍ഖണ്ഡിലെ ചത്ര ജില്ലാ എസ്.പി അകിലേഷ് ബി വാര്യരാണ് ഇക്കാര്യം അറിയിച്ചത്. ബിജെപിയുടെ വിദ്യാര്‍ഥി വിഭാഗമായ എ.ബി.വി.പിയുടെ ചത്ര ജില്ലാ കോര്‍ഡിനേറ്റര്‍ സതീഷ് പാണ്ഡെയാണ് അറസ്റ്റിലായവരില്‍ പ്രമുഖന്. സ്വകാര്യ കോച്ചിംഗ് സെന്റര്‍ നടത്തുന്ന ഇയാള്‍ ചോദ്യങ്ങള്‍ ഇതുവഴി വില്പന നടത്തുകയായിരുന്നു. ജാര്‍ഖണ്ഡ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
0 Comments