ഡാകിനി :രാഹുൽ റിജി നായർ സംവിധാനം .

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സൂപ്പർ ഹിറ്റ് ചിത്രം നിർമിച്ച ഉർവ്വശി തിയേറ്റഴ്സിന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. ഡാകിനി എന്നാണു ചിത്രത്തിന്റെ പേര്. യൂണിവേഴ്സൽ സിനിമാസും, ഉർവ്വശി തിയേറ്റഴ്സും കൂടിയാണു ചിത്രം നിർമിക്കുന്നത്. രാഹുൽ റിജി നായരാണു ചിത്രത്തിന്റെ സംവിധാനം . സംവിധായകന്റെ തന്നെയാണു കഥയും തിരക്കഥയും.
ഇന്ദ്രൻസിനു ദേശീയ അവാർഡ് നേടിക്കൊടുത്ത ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകനാണു രാഹുൽ റിജി നായർ. ചിത്രത്തിൽ നാല് അമൂമ്മമാരുടെ വേഷത്തിൽ വരുന്നത് സുഡാനി ഫ്രം നൈജീരിയയിലെ താരങ്ങളായ സരസ ബാലുശ്ശേരി, ശ്രീലത ശ്രീധരൻ, കൂടാതെ പോളി വത്സൻ, സേതുലക്ഷ്മി എന്നിവരാണ്. സൂരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, ചെമ്പൻ വിനോദ് , അലൻസിയർ തുടങ്ങിയവരാണു ചിത്രത്തിന്റെ മറ്റു പ്രധാന താരങ്ങൾ. അലക്സ് പുളിക്കലാണു ചിത്രത്തിന്റെ ഛായാഗ്രഹകൻ. രാഹുൽ രാജാണു ചിത്രത്തിന്റെ സംഗീതം. ഫ്രൈഡെ ഫിലിംസ് ചിത്രം തിയറ്ററുകളിലെത്തിക്കും.
0 Comments