പാര്‍ക്കിന്‍സണ്‍സ് ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന അപോമോര്‍ഫിന്‍ ഇന്ത്യയിലും ലഭ്യമായി

ബെംഗളുരു : പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന കുത്തിവയ്ക്കാവുന്ന ഏക മരുന്നായ അപോമോര്‍ഫിന്‍ ഇന്ത്യയിലും ലഭ്യമായിത്തുടങ്ങും.
പതിനഞ്ച് വര്‍ഷത്തോളമായി പാശ്ചാത്യരാജ്യങ്ങളില്‍ ഉപയോഗിച്ചു വരുന്ന ഈ മരുന്ന് ഇന്ത്യയില്‍ ഉപയോഗിക്കാന്‍ ഇത്രയും കാലം അനുമതിയുണ്ടായിരുന്നില്ല. മയക്കുമരുന്ന് വിഭാഗത്തില്‍പെടുന്ന മോര്‍ഫിനില്‍ നിന്നുല്‍പാദിപ്പിക്കുന്നതാണെന്ന്് കണക്കാക്കിയായിരുന്നു ഈ വിലക്ക്്്്. അതേസമയം ഇന്‍ജക്ഷന്റെയും ഇന്‍ഫ്യൂഷന്‍ പമ്പിന്റെയും രൂപത്തിലുള്ള ഈ മരുന്ന്് വിദേശരാജ്യങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്്്.
അപോമോര്‍ഫിന്‍ ഉപയോഗിക്കാന്‍ വേണ്ടി മാത്രം ഇന്ത്യയില്‍ നിന്നുള്ള രോഗികള്‍ വിദേശത്തേക്ക്് പോയ സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്്.
യു കെ ആസ്ഥാനമായുള്ള ബ്രിടാനിയ ഫാര്‍മസ്യൂട്ടിക്കല്‍സ് എ്ന്ന കമ്പനി അപോമോര്‍ഫിന്റെ വിതരണത്തിനായി ബെംഗളുരുവിലെ വിക്രം ഹോസ്പിറ്റലുമായി കരാറുണ്ടാക്കിക്കഴിഞ്ഞു. തലച്ചോറിലെ നാഡീകോശങ്ങളെ ഉത്തേജിപ്പിച്ച്് പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്ക്് വളരെപ്പെട്ടെന്നും ഫലപ്രദമായും ആശ്വാസം നല്‍കുന്ന മരുന്നാണിതെന്ന്് ഡോക്ടര്‍മാര്‍ പറയുന്നു. മൂന്ന്് എംഎല്‍ ഇഞ്ചക്ഷന് രൂപ 1500നും 2000നും ഇടയില്‍ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്് ബ്രിട്ടാനിയ ഫാര്‍മസ്യൂട്ടിക്കല്‍സ് ഡയറക്ടര്‍ റോബര്‍ട്ട് വുഡ് പറഞ്ഞു. ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന്റെ അനുമതി ലഭിച്ചാലുടന്‍ മരുന്ന്് ഇവിടെ ലഭ്യമായിത്തുടങ്ങും.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar