പുരസ്കാരപ്രഭയിൽ മലയാളസിനിമ; പൊ​​​ൻ​​​തി​​​ള​​​ക്ക​​​മാ​​​യി “​​​ഭ​​​​യാ​​​​ന​​​​കം’, “തൊ​​​​ണ്ടി​​​​മു​​​​ത​​​​ലും ദൃ​​​​ക്സാ​​​​ക്ഷി​​യും’

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​റു​​​​പ​​​​ത്തി​​​​യ​​​​ഞ്ചാ​​​​മ​​​​ത് ദേ​​​​ശീ​​​​യ ച​​​​ല​​​​ച്ചി​​​​ത്ര പു​​​​ര​​​​സ്കാ​​​​ര പ്ര​​​​ഭ​​​​യി​​​​ൽ​​​ പൂ​​​​ത്തു​​​​ല​​​​ഞ്ഞു മ​​​​ല​​​​യാ​​​​ളം. മി​​​​ക​​​​ച്ച സം​​​​വി​​​​ധാ​​​​യ​​​​ക​​​​നാ​​​​യി ജ​​​​യ​​​​രാ​​​​ജി​​​​നെ​​​​യും (ഭ​​​​യാ​​​​ന​​​​കം) മി​​​​ക​​​​ച്ച ഗാ​​​​യ​​​​ക​​​​നാ​​​​യി ഡോ. ​​​​കെ.​​​​ജെ. യേ​​​​ശു​​​​ദാ​​​​സി​​​​നെ​​​​യും (വി​​​​ശ്വാ​​​​സ​​​​പൂ​​​​ർ​​​​വം മ​​​​ൻ​​​​സൂ​​​​ർ), മി​​​​ക​​​​ച്ച സ​​​​ഹ​​​​ന​​​​ട​​​​നാ​​​​യി ഫ​​​​ഹ​​​​ദ് ഫാ​​​​സി​​​​ലി​​​​നെ​​​​യും ജൂറി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. മി​​​​ക​​​​ച്ച സാ​​​​മൂ​​​​ഹ്യ പ്ര​​​​സ​​​​ക്തി​​​​യു​​​​ള്ള ചി​​​​ത്ര​​​​ത്തി​​​​നു​​​​ള്ള പു​​​​ര​​​​സ്കാ​​​​രം വി.​​​​സി. അ​​​​ഭി​​​​ലാ​​​​ഷ് സം​​​​വി​​​​ധാ​​​​നം ചെ​​​​യ്ത “ആ​​​​ളൊ​​​​രു​​​​ക്ക’​​​​ത്തി​​​​നും മി​​​​ക​​​​ച്ച മ​​​​ല​​​​യാ​​​​ള ചി​​​​ത്ര​​​​ത്തി​​​​നു​​​​ള്ള പു​​​​ര​​​​സ്കാ​​​​രം ദി​​​​ലീ​​​​ഷ് പോ​​​​ത്ത​​​​ന്‍റെ “തൊ​​​​ണ്ടി​​​​മു​​​​ത​​​​ലും ദൃ​​​​ക്സാ​​​​ക്ഷിയും’​​​​ എന്ന ചിത്രത്തിനും ലഭിച്ചു.

മി​​​​ക​​​​ച്ച തി​​​​ര​​​​ക്ക​​​​ഥ​​​​യ്ക്കു​​​​ള്ള പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ളും മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​നു ത​​​​ന്നെ. തൊ​​​​ണ്ടി​​​​മു​​​​ത​​​​ലും ദൃ​​​​ക്സാ​​​​ക്ഷി​​​​യും എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​നു തി​​​​ര​​​​ക്ക​​​​ഥ​​​​യൊ​​​​രു​​​​ക്കി​​​​യ സ​​​​ജീ​​​​വ് പാ​​​​ഴൂ​​​​രി​​​​നും ഭ​​​​യാ​​​​ന​​​​ക​​​​ത്തി​​​​ന്‍റെ തി​​​​ര​​​​ക്ക​​​​ഥാ​​​​കൃ​​​​ത്ത് (അ​​​​ഡാ​​​​പ്റ്റ​​​​ഡ്) ജ​​​​യ​​​​രാ​​​​ജി​​​​നും പു​​​​ര​​​​സ്കാ​​​​രം ല​​​​ഭി​​​​ച്ചു. മൊത്തം 13 പുരസ്കാരങ്ങളു ണ്ട് മലയാള സിനിമയ്ക്ക്.

അ​​​​ടു​​​​ത്തി​​​​ടെ അ​​​​ന്ത​​​​രി​​​​ച്ച ബോ​​​​ളി​​​​വു​​​​ഡ് ന​​​​ടി ശ്രീ​​​​ദേ​​​​വി​​​​യാ​​​​ണ് (മോം) 2017​​​​ലെ മി​​​​ക​​​​ച്ച ന​​​​ടി. ഈ​​​​യി​​​​ന​​​​ത്തി​​​​ൽ ഇ​​​​ഞ്ചോ​​​​ടി​​​​ഞ്ച് പോ​​​​രാ​​​​ടി​​​​യെ​​​​ങ്കി​​​​ലും “​​​​ടേ​​​​ക്ക് ഓ​​​​ഫ്’ എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ലെ അ​​​​ഭി​​​​ന​​​​യമി​​​​ക​​​​വി​​​​നു മ​​​​ല​​​​യാ​​​​ള ന​​​​ടി പാ​​​​ർ​​​​വ​​​​തി ജൂ​​​​റി​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​യാ​​​​യി. സം​​​​സ്ഥാ​​​​ന പു​​​​ര​​​​സ്കാ​​​​ര ജേ​​​​താ​​​​വായ ഇ​​​​ന്ദ്ര​​​​ൻ​​​​സ് മി​​​​ക​​​​ച്ച ന​​​​ട​​​​നുവേ​​​​ണ്ടി​​​​യു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ അ​​​​വ​​​​സാ​​​​ന റൗ​​​​ണ്ടി​​​​ൽ വ​​​​രെ എ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും ഒ​​​​ഴി​​​​വാ​​​​ക്ക​​​​പ്പെ​​​​ട്ടു. മി​​​​ക​​​​ച്ച ഛായാ​​​​ഗ്രാ​​​​ഹ​​​​ക​​​​നാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത് “ഭ​​​​യാ​​​​ന​​​​ക’​​​​ത്തി​​​​ന്‍റെ ക്യാ​​​​മ​​​​റാ​​​​മാ​​​​ൻ നി​​​​ഖി​​​​ൽ എ​​​​സ്. പ്ര​​​​വീ​​​​ണി​​​​നെ​​​​യാ​​​​ണ്. മി​​​​ക​​​​ച്ച ശ​​​​ബ്ദ​​​​ലേ​​​​ഖ​​​​ന​​​​ത്തി​​​​ൽ സൗ​​​​ണ്ട് ഡി​​​​സൈ​​​​ന​​​​റാ​​​​യി സ​​​​ന​​​​ൽ ജോ​​​​ർ​​​​ജി​​​​നെ​​​​യും (വോ​​​​ക്കിം​​​​ഗ് വി​​​​ത്ത് ദ ​​​​വി​​​​ൻ​​​​ഡ്) റീ ​​​​റെ​​​​ക്കോ​​​​ർ​​​​ഡി​​​​സ്റ്റാ​​​​യി ജ​​​​സ്റ്റി​​​​ൻ എ. ​​​​ജോ​​​​സി​​​​നെ​​​​യും (വോ​​​​ക്കിം​​​​ഗ് വി​​​​ത്ത് ദ ​​​​വി​​​​ൻ​​​​ഡ്) തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. ടേ​​​​ക്ക് ഓ​​​​ഫ് സി​​​​നി​​​​മ​​​​യു​​​​ടെ പ്രോ​​​​ഡ​​​​ക്‌ഷ​​​​ൻ ഡി​​​​സൈ​​​​ൻ നി​​​​ർ​​​​വ​​​​ഹി​​​​ച്ച സ​​​​ന്തോ​​​​ഷ് രാ​​​​മ​​​​നാ​​​ണു പു​​​​ര​​​​സ്കാ​​​​രം. ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ൽ പ്ര​​​​ചാ​​​​ര​​​​ത്തി​​​​ലു​​​​ള്ള ജാ​​​​സ്രി ഭാ​​​​ഷ​​​​യി​​​​ൽനി​​​​ന്നു​​​​ള്ള മി​​​​ക​​​​ച്ച ച​​​​ല​​​​ച്ചി​​​​ത്ര​​​​മാ​​​​യി സി​​​​ഞ്ജ​​​​റി​​​​നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളാ​​​​യ ഷി​​​​ബു. ജി ​​​​സു​​​​ശീ​​​​ല​​​​നും (നി​​​​ർ​​​​മാ​​​​താ​​​​വ്) സ​​​​ന്ദീ​​​​പ് പാ​​​​ന്പ​​​​ള്ളി​​​​യു​​​​മാ​​​​ണ് (സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ) നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ൾ.

സ​​​​മ​​​​ഗ്ര സം​​​​ഭാ​​​​വ​​​​ന​​​​യ്ക്കു​​​ള്ള ദാ​​​​ദാ സാ​​​​ഹി​​​​ബ് ഫാ​​​​ൽ​​​​ക്കെ പു​​​​ര​​​​സ്കാ​​​​രം അ​​​​ന്ത​​​​രി​​​​ച്ച ബോ​​​​ളി​​​​വു​​​​ഡ് ന​​​​ട​​​​ൻ വി​​​​നോ​​​​ദ് ഖ​​​​ന്ന​​​​യ്ക്കു സ​​​മ്മാ​​​നി​​​ക്കും. ന​​​ഗ​​​ർ​​​കീ​​​ർ​​​ത്ത​​​നി​​​ലെ അ​​​ഭി​​​ന​​​യ​​​ത്തി​​​നു ഋ​​​​​​​ഥി സെ​​​​​​​ൻ മി​​​ക​​​ച്ച ന​​​ട​​​നാ​​​യി. വി​​​ല്ലേ​​​ജ് റോ​​​ക്ക്സ്റ്റാ​​​ഴ്സ് ആ​​​ണു മി​​​ക​​​ച്ച ചി​​​ത്രം.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar