പ്രതിപക്ഷത്തിനു പിടിവള്‌ലി നല്‍കി വിജയ് മല്ല്യയുടെ പ്രസ്താവന

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിനു പിടിവള്‌ലി നല്‍കി വിജയ് മല്ല്യയുടെ പ്രസ്താവന. മോദിക്കെതിരെ നേരത്തെ തന്നെ കോണ്‍ഗ്രസ് അടക്കമുള്ളവര്‍ ഉന്നയിക്കുന്ന ആരോപമത്തെ ശരിവെക്കുന്നതാണ് വിജയി മല്യയുടെ പ്രഖ്യാപനം. ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യം വിടുന്നതിന് മുമ്പ് ഒത്തുതീര്‍പ്പിനുള്ള ഉപാധികള്‍ നിരത്തി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നാണ് മല്യ ലണ്ടനില്‍ പറഞ്ഞത്.
അരുണ്‍ ജയ്റ്റ്‌ലി രാജിവയ്ക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 9000 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യത്ത് നിന്ന് കടന്ന വിജയി മല്യയുടെ പ്രസ്താവന കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്.
‘എന്നെ രാഷ്ട്രീയക്കാര്‍ പന്തു തട്ടുകയാണെന്ന് മുന്‍പും പറഞ്ഞിട്ടുണ്ട്. അതില്‍ എനിക്കിപ്പോള്‍ ഒന്നും ചെയ്യാനില്ല. 15,000 കോടി രൂപയുടെ സ്വത്തുക്കള്‍ കര്‍ണാടക ഹൈക്കോടതിയുടെ മുന്നില്‍ വച്ച് കടങ്ങള്‍ ഒത്തു തീര്‍പ്പാക്കാമെന്ന് പറഞ്ഞതു കേട്ടില്ല. ഞാന്‍ യഥാര്‍ഥത്തില്‍ ബലിയാടാവുകയായിരുന്നു.
മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം ജനീവയില്‍ ഒരു മീറ്റിങ് ഉണ്ടായിരുന്നത് കൊണ്ടാണ് ഇന്ത്യ വിട്ടത്. അതിനു മുന്‍പായി ബാങ്കുകളിലെ കടങ്ങള്‍ തീര്‍ക്കുന്നതിനുള്ള ഉപാധികളുമായി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ കണ്ടിരുന്നു. അത് സത്യമാണ്’. മല്യ പറഞ്ഞു. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് രാജ്യം വിടുന്നതിന് മുന്‍പാണ് മല്യ വെളിപ്പെടുത്തല്‍ നടത്തിയത്.
മദ്യ രാജാവ് വിജയ് മല്യ നടത്തിയ ആരോപണം അത്യന്തം ഗുരുതരമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വിഷയത്തില്‍ പ്രധാമന്ത്രി നരേന്ദ്ര മോദി അന്വേഷണം പ്രഖ്യാപിക്കണമെന്നും രാഹുല്‍ വ്യക്തമാക്കി. എന്നാല്‍ താനുമായി വിജയ് മല്യ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം നിഷേധിച്ച് അരുണ്‍ ജയ്റ്റ്‌ലി പ്രസ്താവന ഇറക്കിയിരുന്നു.
0 Comments