ബബിത- ഷാജിഹനീഫ് ദമ്പതികളുടെ പുസ്തകം ഷാർജയിൽ പ്രകാശിതമായി

ഷാര്‍ജ: ലോഗോസ് ബുക്‌സ് പ്രസിദ്ധീകരിച്ച ബബിത ഷാജിയുടെ ‘മസറ’ ചെറുകഥാ സമാഹാരവും, ഷാജി ഹനീഫിന്റെ ‘അജ്ഞാതരായ അതിഥിപ്പറവകള്‍’ യാത്രാ യാത്രാനുഭവങ്ങളും ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശിതമായി.
പ്രശസ്ത സാഹിത്യകാരന്‍ കെ.പി രാമനുണ്ണിയില്‍ നിന്ന് ചലച്ചിത്ര താരം കോട്ടയം നസീര്‍ ഏറ്റുവാങ്ങി. ലിഷാന്‍ സിദ്രയുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍ കെ.പി.കെ വെങ്ങര, കവികളായ പി.ശിവപ്രസാദ്, മുരളി മംഗലത്ത് എന്നിവര്‍ സംസാരിച്ചു. വെള്ളിയോടന്‍ ചടങ്ങിന് മേല്‍നോട്ടം വഹിച്ചു.നേരത്തെ നിരവധി ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ച ഷാജി ഹനീഫ് ഗൾഫിലും നാട്ടിലും ഏറെ ശ്രദ്ധിക്കപ്പെട്ട ഗ്രന്ഥങ്ങളുടെ കർത്താവാണ്.
0 Comments