ഭാരത ബന്ദിനെത്തുടര്‍ന്ന് ഉത്തരേന്ത്യയില്‍ സംഘര്‍ഷം

ഭുവനേശ്വര്‍: പട്ടികജാതി, പട്ടിക വര്‍ഗ സുരക്ഷാ നിയമം ഭേദഗതി ചെയ്ത സുപ്രീംകോടതി വിധിക്കെതിരെ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദിനെത്തുടര്‍ന്ന് ഉത്തരേന്ത്യയില്‍ സംഘര്‍ഷം. മധ്യപ്രദേശില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലയിടത്തും സമരക്കാര്‍ ട്രെയിന്‍ തടഞ്ഞു. നിരവധി വീടുകള്‍ അഗ്നിക്കിരയായി. പലയിടത്തും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മധ്യപ്രദേശില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ ഗതാഗതവും മൊബൈല്‍ ഇന്റര്‍നെറ്റും നിയന്ത്രിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ ഉത്തരവിട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാനും നിര്‍ദേശമുണ്ട്്. ബിഹാറിലും ഒഡീഷയിലും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.
0 Comments