മനസ്സിന്റെ ഇലയ നക്കങ്ങൾ പ്രകാശനം ചെയ്തു.

ഷാർജ : വചനം ബുക്സ് പ്രസിദ്ധീകരിച്ച ആയിഷ ഫർസാനയുടെ മനസ്സിന്റെ ഇലയനക്കങ്ങൾ എന്ന പുസ്തകം 41-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ പി. സുരേന്ദ്രൻ ഫോറം ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ തൽഹത്തിനു കോപ്പി നൽകികൊണ്ട് നിർവഹിച്ചു. ദുബായ് കെ.എം.സി.സി സർഗധാര ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ വചനം ബുക്സ് മാനേജർ സിദ്ധിഖ് കുറ്റിക്കാട്ടൂർ പുസ്തകം പരിചയപ്പെടുത്തി. സാദിഖ് തിരുവനന്തപുരം നിസാമുദീൻ കൊല്ലം, ജമാൽ മനയത്ത്, സഹീർ കൊല്ലം, മൊയ്ദു മാക്കിയാട്, അഹമ്മദ് ശരീഫ്, അമ്മാർ കിഴ്പറമ്പ് ,അബു ഷമീർ, ഗഫൂർ പട്ടിക്കര തുടങ്ങിയവർ ആശംസകൾ നേർന്നു. നിസ് വ കോളേജ് പ്രിൻസിപ്പാളും, പുസ്തകത്തിന്റെ രചയിതാവുമായ ആയിഷ ഫർസാന മറുപടി പ്രസംഗം നടത്തി.
0 Comments