മനുഷ്യ ചങ്ങല മനുഷ്യ മതിലായി മാറി ചരിത്രംകുറിച്ചു.
തിരുവനന്തപുരം: എല്ലാ പ്രതീക്ഷകളേയും തകര്‍ത്ത് മനുഷ്യചങ്ങല പലയിടത്തുംമനുഷ്യ മതിലായിമാറി കേന്ദ്ര സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ പൗരത്വ ഭേദഗതി നിയമത്തിനെതിരായി എല്‍ഡിഎഫ് കാസര്‍കോട് മുതല്‍ കന്യാകുമാരിയിലെ കളിയിക്കാവിള സംഘടിപ്പിച്ച മനുഷ്യ മഹാശ്യംഖലയില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ കൈകോര്‍ത്തു. രാഷ്ട്രീയ ജാതിമത ഭിന്നത മാറ്റിവെച്ച് ചെറുകുട്ടികള്‍ മുതല്‍ വയോവൃദ്ധര്‍ വരെ ശ്യംഖലയില്‍ അണിനിരന്നു. ഭരണഘടന സംരക്ഷിക്കുക, പൗരത്വഭേദഗതി നിയമം പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി തെരുവോരത്ത് അണിനിരന്ന 70 ലക്ഷം പേര്‍ ഭരണഘടനയുടെ ആമുഖം ഒരേസമയം വായിച്ചു. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍കര്‍,സാമുദായിക സംഘടനാ പ്രതിനിധികള്‍,കവികള്‍,എഴുത്തുകാര്‍,കലാകാരന്മാര്‍,ചലച്ചിത്ര പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കാളികളായി. ലോകചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ലാത്ത ജനപങ്കാളിത്തമാണ് ചങ്ങലയില്‍ അണിനിരന്നത്. ശൃംഖലയുടെ ആദ്യകണ്ണി കാസര്‍കോട് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും അവസാനകണ്ണിയായി കളിയിക്കാവിളയില്‍ എം എ ബേബിയും അണിചേര്‍ന്നു.സ്ത്രീകളുടെ വന്‍ പങ്കാളിത്തവും ശ്രദ്ധേയമായി. പ്രതിജ്ഞയ്ക്കുശേഷം ഇരുനൂറ്റമ്പതിലേറെ കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങള്‍ ചേര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ തിരുവനന്തപുരം പാളയത്ത് ശൃംഖലയുടെ ഭാഗമായി 3.30-ന് കാസര്‍കോട് നിന്ന് റോഡിന്റെ വലതുവശം ചേര്‍ന്ന് വരിയായിനിന്ന് മൂന്നരയ്ക്ക് റിഹേഴ്‌സല്‍ നടന്നു. നാലിന് പ്രതിജ്ഞയ്ക്കുമുമ്പ് ഭരണഘടനയുടെ ആമുഖം വായിച്ചു. തുടര്‍ന്ന് പ്രതിജ്ഞയും ശേഷം പൊതുയോഗവും നടന്നു.
0 Comments