മാപ്പിള പാട്ട് ,സാഹിത്യ ശാഖയിലെ പുസ്തകങ്ങൾ ഒരു കുടകീഴിൽ ശ്രേധേയമാകുന്നു

ഷാർജ: മാപ്പിള കലകളേയും മാപ്പിള സാഹിത്യത്തേയും അടുത്തറിയുവാനും മാപ്പിള സാഹിത്യത്തിൻറെ ചരിത്രവും വർത്തമാനവും ഇഷ്ടപ്പെടുകയും ചെയ്യുന്നവർക്കായി പുസ്തകങ്ങളുടെ വൻ ശേഖരം ഒരുക്കി ശ്രദ്ധേയമാവുകയാണ് മാപ്പിളപ്പാട്ടു- മാപ്പിള കലാസാഹിത്യ കൗണ്ടർ . ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രത്യേക കൗണ്ടർ സംവിധാനിച്ചു മാപ്പിള സാഹിത്യത്തിന്റെ വിവിധ ശാഖകളെ പരിചയപ്പെടുത്താനുള്ള നൂതന ശ്രമം വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത് .മോയിൻ കുട്ടി വൈദ്യരുടെ
സമ്പൂർണ കൃതികൾ, മാപ്പിള സാഹിത്യ പാരമ്പര്യം, വചനം പബ്ളിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച വിളയിൽ ഫസീലയെക്കുറിചുള്ളാ ഫൈസൽ എളേറ്റിൽ നസ്റുദീൻ മണ്ണാർക്കാട് എന്നിവർ എഡിറ്റ് ചെയ്ത മൈലാഞ്ചി ക്കൊമ്പ്, ജി.പി.കുഞ്ഞബ്ദുല്ലയുടെ മാപ്പിളപ്പാട്ടിൻ വർണ ചരിത്രം , പാടിത്തീർത്ത ജീവിതം ,എരഞ്ഞോളി മൂസക്കയുടെ ജീവിതം പകർത്തി അമ്മാർ കിഴുപറമ്പ് രചിച്ച മിഹ്രാജ് രാവിലെ ഇശൽ പരിമളം തുടങ്ങി ഒട്ടേറെ പുതിയതും പഴയതുമായ മാപ്പിളപ്പാട്ടു കൃതികൾ ശേഖരിച്ചിട്ടുണ്ട് . ഷാർജാ പുസ്തകോത്സവത്തിൽ എത്തുന്നവർക്ക് തീർത്തുംവേറിട്ട പുസ്തക കൗണ്ടർ ഒരുക്കി സംവിധാനിച്ചിരിക്കുകയാണ് മാപ്പിളപ്പാട്ടു ഗവേഷകനായ ഫൈസൽ എളേറ്റിൽ, ഒപ്പം ഷമീർ ഷർവാനി, നവാസ് കച്ചേരി എന്നിവരാണ് നേതൃത്വം നൽകുന്നത് . രാത്രികളിൽ മാപ്പിളപ്പാട്ടും മറ്റുമായി ലൈവ് ആവുകയാണ് കൗണ്ടർ ,

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar