മാസ്‌കും ഗ്ലൗസ്സും ധരിച്ചെത്തി കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്‌ദുല്ല

തിരുവനന്തപുരം: നിയമസഭയില്‍ മാസ്‌കും ഗ്ലൗസ്സും ധരിച്ചെത്തി കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്‌ദുല്ല. നിയമ സഭയുടെ വാര്‍ഷിക സമ്മേളനത്തിനിടെയായിരുന്നു എംഎല്‍എ മാസ്‌കും കൈയുറകളും ധരിച്ചെത്തിയത്. കോഴിക്കോട് നിപ്പ വൈറസ് ബാധിച്ചതിന്‍റെ പശ്ചാത്തലത്തിലായിരുന്നു എംഎല്‍എയു മാസ്‌കും ഗ്ലൗസും ധരിച്ചെത്തിയത്. എന്നാൽ അബ്‌ദുല്ലയുടെ വരവ് സഭയിൽ പ്രതിഷേധത്തിനിടയാക്കി. ജനങ്ങളുടെ ഭീതി സഭയ അറിയിക്കാനാണ് ഇത്തരമൊരു മാർഗം തെരഞ്ഞെടുത്തതെന്നു അബ്‌ദുല്ല പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്‍റെ പ്രവൃത്തി സഭയെ അപഹസിക്കുന്നതാണെന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മാസ്‌ക് ധരിക്കുന്നതിന് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശമുണ്ടെന്നും അത് പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിപ്പ വൈറസ് ബാധിച്ചവരോ വൈറസ് ബാധയുള്ളവരുടെ സമീപത്ത് പോകുമ്പോഴോ ആണ് മാസ്‌ക് പോലുള്ള ധരിക്കേണ്ടത്. സഭയിൽ നിപ്പ വൈറസ് പിടിപ്പെട്ടിട്ടുള്ളവർ ഇല്ല. എന്നാൽ ഇനി കുറ്റ്യാടി എംഎൽഎക്ക് നിപ്പ വൈറസ് ബാധിച്ചിട്ടുണ്ടെങ്കിൽ ഇവിടെ വരരുതായിരുന്നുവെന്നും ശൈലജ പറഞ്ഞു. സഭയില്‍ നിന്നും അബ്‌ദുല്ലയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് ആശങ്കയില്‍ കഴിയുന്നവരെ അപമാനിക്കുന്നതാണെന്നായിരുന്നു വിമര്‍ശനം. വളരെ ഗൗരവ്വമുള്ള വിഷയത്തെ അപമാനിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. അതേസമയം, കോഴിക്കോട് നിപ്പയെ തുടര്‍ന്ന് ആളുകള്‍ നടക്കുന്നത് മാസ്‌ക് ധരിച്ചാണെന്നും അതിന്‍റെ പ്രതീകാത്മകമായാണ് എംഎല്‍എ മാസ്‌കും ഗ്ലൗസും ധരിച്ചെത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശദീകരിച്ചു.
0 Comments