യൂട്യൂബ് ആസ്ഥാനത്ത് വെടിവയ്പ്പ് നടത്തിയ ആക്രമി ഇറാനിയന്‍ സ്വദേശിയായ നസിം അഗ്ദം

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ യൂട്യൂബ് ആസ്ഥാനത്ത് വെടിവയ്പ്പ് നടത്തിയ ആക്രമിയെ തിരിച്ചറിഞ്ഞു. കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ഇറാനിയന്‍ സ്വദേശിയായ നസിം അഗ്ദം എന്ന 39 കാരിയാണ് ആക്രമണത്തിന് പിന്നില്‍. ആക്രമണത്തില്‍ നാലു പേര്‍ക്ക് പരുക്കേല്‍ക്കുകയും അഗ്ദം സ്വയം വെടിവച്ച് മരിക്കുകയും ചെയ്തിരുന്നു.

യൂട്യൂബ് തന്റെ വീഡിയോകള്‍ ഫില്‍ട്ടര്‍ ചെയ്യുന്നതായി ഇവര്‍ ആരോപിച്ചിരുന്നു. ആരോപണം ഉന്നയിച്ച് ഇവരുടെ വെബ്‌സൈറ്റില്‍ യൂട്യൂബിനെതിരേ ഒരു പോസ്റ്റും ഇട്ടിരുന്നു. ടേംസ് ഓഫ് കണ്ടീഷന്‍സ് ലംഘിച്ചെന്ന് ആരോപിച്ച് ഇവരുടെ ചാനല്‍ യൂട്യൂബ് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

പ്രാദേശികസമയം ഉച്ചയ്ക്ക് 12.45നാണ് വെടിവയ്പ്പ് നടന്നത്. പരുക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവരെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചിച്ചു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar