വീനസ് വില്യംസ് ക്വാർട്ടറിൽ.

മയാമി: മയാമി ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസിൽ അമേരിക്കയുടെ വീനസ് വില്യംസ് ക്വാർട്ടറിൽ. നിലവിലെ ജേതാവായിരുന്ന ബ്രിട്ടന്റെ ജൊഹാന കോന്റയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ കീഴടക്കിയാണ് വീനസ് ക്വാർട്ടറിൽ എത്തിയത്. 5-7, 6-1, 6-2നായിരുന്നു വീനസിന്റെ ജയം.
വിക്ടോറിയ അസരെങ്ക, എലേന ഒസ്താപെങ്കോ, ഡാനിയേല റോസ് കോളിൻസ് എന്നിവരും വനിതാ വിഭാഗം ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്. ബെലാറസിന്റെ അസരെങ്ക പോളണ്ടിന്റെ അഗ്നീസ്ക റെഡ്വാൻസ്കയെ 6-2, 6-2നു പരാജയപ്പെടുത്തിയാണ് ക്വാർട്ടറിൽ ഇടംപിടിച്ചത്. ലാത്വിയയുടെ ഒസ്താപെങ്കോ ചെക് റിപ്പബ്ലിക്കിന്റെ പെട്രാ ക്വിറ്റോവയെ 7-6(7-4), 6-3ന് മറികടന്ന് അവസാന എട്ടിൽ പ്രവേശിച്ചു.
0 Comments