ശൈഖ് സായിദ് ഫെസ്റ്റിവല്‍ അല്‍ വത്ബയില്‍.

നവംബര്‍ 17ന് ഫെസ്റ്റിവല്‍ 2024 മാര്‍ച്ച് ഒമ്പത് വരെ …

അബൂദബി ; യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവല്‍ നവംബര്‍ 17ന് ആരംഭിക്കും. വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന സായിദ് ഫെസ്റ്റിവല്‍ 2024 മാര്‍ച്ച് ഒമ്പത് വരെ അല്‍ വത്ബയില്‍ നീണ്ടുനില്‍ക്കും.മേഖലയിലെ പ്രധാന വിനോദ കേന്ദ്രമായ ശൈഖ് സായിദ് ഫെസ്റ്റിവല്‍ നഗരി മേഖലയിലും ആഗോള തലത്തിലും യു എ ഇ പൈതൃകത്തെ ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതായി സംഘാടകര്‍ വ്യക്തമാക്കി. നാഗരികതകള്‍ക്കിടയില്‍ സാമൂഹികവും സാംസ്‌കാരികവും മാനുഷികവുമായ കൈമാറ്റം നല്‍കുന്ന ഒരു ആഗോള പ്ലാറ്റ്‌ഫോം എന്ന നിലയില്‍ ശൈഖ് സായിദ് ഫെസ്റ്റിവല്‍ അതിന്റെ സ്ഥാനം ഉറപ്പിക്കുന്നു.പൈതൃകത്തിന്റെ വശങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന പരമ്പരാഗത വ്യവസായങ്ങളും കരകൗശലവസ്തുക്കളും വില്‍പ്പന നടത്തുന്ന ഒരു സംയോജിത പൈതൃക ഗ്രാമം ഈ വര്‍ഷത്തെ ഉത്സവത്തില്‍ ഉള്‍പ്പെടുന്നു. വിനോദ-സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ കുടുംബ-സൗഹൃദ, വിനോദ, വിദ്യാഭ്യാസ അന്തരീക്ഷം ഉത്സവം ഊട്ടിയുറപ്പിക്കുന്നു.ഈ വര്‍ഷം യു എ ഇക്ക് പുറമെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പവലിയനുകളുണ്ടാകും. ഫെസ്റ്റിവലിന്റെ 114 ദിവസങ്ങളിലും നിരവധി പ്രവര്‍ത്തനങ്ങളും കലകളും പരിപാടികളും വാഗ്ദാനം ചെയ്യുന്നു. ജനകീയ നാടന്‍ കലാകാരന്മാര്‍ക്കു പുറമെ വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര മേഖലകളില്‍ നിന്നുള്ള പ്രത്യേക പവലിയനുകളും പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കും. മഹോത്സവത്തിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ വിവിധ പരിപാടികള്‍, പ്രവര്‍ത്തനങ്ങള്‍, വിസ്മയങ്ങള്‍ എന്നിവ സംഘടിപ്പിക്കാന്‍ തയ്യാറെടുക്കുന്നതായി സംഘാടക സമിതി അറിയിച്ചുപുതുവര്‍ഷ ദിവസം ശൈഖ് സായിദ് ഫെസ്റ്റിവല്‍ നഗരിയില്‍ നടക്കുന്ന കരിമരുന്ന് പ്രയോഗം മേഖലയില്‍ വെച്ച് ഏറ്റവും വലുതും ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സ് മറികടക്കുന്നതുമാണ്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar