സൗദി അറേബ്യയിലേക്കുള്ള ടൂറിസ്റ്റ് വിസ അടുത്ത മാസം മുതൽ നൽകിത്തുടങ്ങും.

റിയാദ്: സൗദി അറേബ്യയിലേക്കുള്ള ടൂറിസ്റ്റ് വിസ അടുത്ത മാസം മുതൽ നൽകിത്തുടങ്ങും. സൗദിടൂറിസം നാഷണൽ ഹെറിറ്റേജ് പ്രസിഡന്‍റു കൂടിയായ സുൽത്താൻ ബിൻ സൽമാൻ ബിൻ അബ്ദുൾ അസീസ് രാജകുമാരൻ ഇത് സംബന്ധിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാൽ അത് എന്ന് മുതൽ നടപ്പാകും എന്ന് അന്ന് വ്യക്തമാക്കിയിരുന്നില്ല.
സിംഗിൾ എൻട്രി വിസയാകും നൽകുകയെന്നും അത് 30 ദിവസത്തേക്കാണ് നൽകുകയെന്നുമാണ് വിവരം. സാമ്പത്തിക രംഗത്തെ മുന്നേറ്റം ലക്ഷ്യമിട്ടാണ് ടൂറിസ്റ്റ് വിസ നൽകാൻ തീരുമാനിച്ചത്. ഒരു വർഷം 30 മില്യൺ ടൂറിസ്റ്റ് വിസകൾ നൽകാനാണ് സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്.
ഫാമിലി വിസ, ജോബ് വിസ തുടങ്ങിയവയും ഹജ്ജ് തീർഥാടകർക്കുള്ള വിസയുമാണ് ഇപ്പോൾ ലഭിക്കുന്നത്.
0 Comments