സുഡാനി ഫ്രം നൈജീരിയ നായകന്‍ ഉയര്‍ത്തിയ ആരോപണത്തിനു പിന്നില്‍ വന്‍ ഗൂഡാലോചന.

സുഡാനി ഫ്രം നൈജീരിയ സിനിമാ നായകന്‍ സാമുവല്‍ റോബിന്‍സണ്‍ സിനിമാ നിര്‍മ്മാതാക്കള്‍ക്കെതിരെ ഉയര്‍ത്തിയ ആരോപണത്തിനു പിന്നില്‍ വന്‍ ഗൂഡാലോചന സംശയിക്കുന്നു. സാമുവലിനു കരാര്‍ തുക മുഴുവന്‍ നല്‍കിയെന്ന് സുഡാനി ഫ്രം നൈജീരിയയുടെ നിര്‍മാതാക്കളായ ഹാപ്പി ഹവേഴ്‌സിന്റെ
സമീര്‍ താഹിര്‍,ഷൈജു ഖാലിദ് എന്നിവര്‍ വ്യക്തമാക്കി. ലോ ബഡ്ജറ്റ് ചിത്രമായതിനാല്‍ ആദ്യമെ പ്രതിഫലം പറഞ്ഞു കരാര്‍ ഒപ്പിട്ട ശേഷമാണ് സാമുവല്‍ റോബിന്‍സണ്‍ അഭിനയിക്കാന്‍ വന്നത്. വളരെ സന്തോഷത്തോടെ മലബാറിന്റെ പ്രിയ പുത്രനായി അഭിനയവും കേരള ജീവിതവും ആസ്വദിച്ച് സ്‌നേഹത്തോടെ യാത്രയായ സാമുവല്‍ റോബിന്‍സണ്‍ ഇപ്പോള്‍ പ്രതിഫലം കുറഞ്ഞെന്നും വര്‍ണ്ണ വിവേചനം കാണിച്ചു എന്നുമൊക്കെ ഫെയ്‌സ് ബുക്കില്‍ പരിഭവം പങ്കു വെക്കുമ്പോള്‍ വേദനയോടെയാണ് സിനിമ പ്രവര്‍ത്തകര്‍ സാമുവല്‍ റോബിന്‍സണ്‍ എന്ന ചെറുപ്പക്കാരനെ ഓര്‍ക്കുന്നത്. കേരളത്തില്‍ നിന്നു പോവുന്നത് വരെ ഏകദേശം മൂന്നാലു മാസം സാമുവല്‍ റോബിന്‍സണ്‍ ഫെയ്‌സ് ബുക്കില്‍ ഇട്ട ചിത്രങ്ങളും കമന്റുകളും മലയാളിയെ വിശിഷ്യാ കേരളത്തെ ഏറെ ഹൃദ്യമായി എന്ന സൂചന നിറഞ്ഞതാണ്. പക്ഷെ, സിനിമ എല്ലാ കണക്കു കൂട്ടലും മറി കടന്നു മുന്നേറുമ്പോള്‍ ഉണ്ടായ ഈ ആരോപണം സിനിമ മുന്നോട്ടു വെച്ച കഥക്കു തന്നെ മങ്ങല്‍ ഏല്‍പ്പിക്കുന്നതാണ്. സിനിമ വിജയിച്ചാല്‍ തുഛമായ വേതനത്തിനു സിനിമക്കൊപ്പം നിന്ന എല്ലാവര്‍ക്കും പാരിതോഷികം നല്‍കുമെന്നും സാമുവല്‍ റോബിന്‍സണും ഈ വിഹിതം നല്‍കുമെന്നും വാക്കു കൊടുത്തതാണ്. കണക്കുകള്‍ കൂട്ടി ലാഭ നഷ്ടങ്ങള്‍ വേര്‍തിരിക്കാന്‍ ഇനിയും സമയമെടുക്കുമെന്നിരിക്കെ ഈ ആരോപണം നല്ലൊരു സന്ദേശം മുന്നോട്ടു വെച്ച സിനിമയെ തകര്‍ക്കാനും ഗൂഡ അജണ്ടകള്‍ നടപ്പാക്കാനുമുള്ള പദ്ധതിയാണെന്നാണ് സിനിമാ പ്രവര്‍ത്തകര്‍ സംശയിക്കുന്നത്. സിനിമാ സംങ്കല്‍പ്പങ്ങളെ അപ്പാടെ പൊളിച്ചെഴുതിയ സകരിയ്യ എന്ന യുവ സംവ്വിധായകന്റെ പ്രതിഭക്കു നേരെ ഉയരുന്ന വെല്ലുവിളിയാണിതെന്നും സംഷയിക്കപ്പെടുന്നു.നാട്ടുകാര്‍ക്കൊപ്പം ആടിയും പാടിയും ഉണ്ടും ഉറങ്ങിയും ജീവിച്ച സാമുവല്‍ റോബിന്‍സണ്‍ ഒരിക്കലും ഒരു കറുത്തവന്‍ എന്ന അവഗണനയോ,പരിഗണനയോ സെറ്റില്‍ അനുഭവിച്ചിട്ടില്ല. കാരണം സിനിമയിലെ ഒരു നടന്‍ എന്നതിനപ്പുറം ആരും ഒരു പരിഗണനയും ഈ ലൊക്കേഷനില്‍ അനുഭവിച്ചിട്ടില്ല. മലയാള സിനിമയിലെ മുന്തിയ പരിഗണന ഉള്ള ആരും ഈ സിനിമയില്‍ ഇല്ല. അതുകൊണ്ടു തന്നെ താമസവും ഭക്ഷണവും എല്ലാവര്‍ക്കും ഒരുപോലെ തന്നെയായിരുന്നു. വളരെ സന്തോഷത്തോടെ സിനിമാ ആര്‍ഭാടങ്ങളില്ലാതെ നല്ല സിനിമയെ സ്‌നേഹിക്കുന്ന ഒരു പറ്റം ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് സുഡാനി ഫ്രം നൈജീരിയ. എന്നിട്ടും സാമുവല്‍ റോബിന്‍സണ്‍ വര്‍ണ്ണ വിവേചനം നേരിട്ടു എന്ന ആരോപണം ഉന്നയിക്കുന്നതിന്നു പിന്നില്‍ മറ്റാരുടോയോ സ്വാധീനം സംശയിക്കുകയാണ് സിനിമാ പ്രവര്‍ത്തകര്‍. മലപ്പുറത്തെ ഇകഴ്ത്തി കാണിക്കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആരോ സാമുവല്‍ റോബിന്‍സണ്‍ എന്ന കലാകാരനെ സ്വാധീനിച്ചതിന്റെ ഫലമാണ് ഈ പോസ്‌റ്റെന്ന് വിശ്വസിക്കുകയാണ് സാമുവല്‍ റോബിന്‍സന്റെ ഫെയ്‌സ് ബുക്ക് തെളിവുകളോടെ സിനിമാ പ്രവര്‍ത്തകര്‍..സാമുവല്‍ റോബിന്‍സണ്‍ എഴുതിയ എഫ് ബി പോസ്റ്റും ഹാപ്പി ഹവേഴ്‌സ് ടീം നല്‍കിയ മറുപടിയും വായിക്കുക


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എല്ലാവര്‍ക്കും ഹായ്  ഞാന്‍ സാമുവല്‍ അബിയോള റോബിന്‍സണ്‍….. പ്രധാനപ്പെട്ടൊരു വിഷയം നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്…. സത്യമെന്തെന്നാല്‍ സുഡാനി ഫ്രം നൈജീരിയയുടെ നിര്‍മ്മാതാക്കളില്‍ നിന്നും എനിക്ക് വര്‍ണ വിവേചനംനേരിടേണ്ടി വന്നു. ഇക്കാര്യം നേരത്തെ തുറന്നു പറയാതെ ഞാന്‍ സ്വയം നിയന്ത്രിക്കുകയായിരുന്നു. എന്തായാലും ഇപ്പോള്‍ ഞാന്‍ ഇതേപ്പറ്റി സംസാരിക്കാന്‍ എനിക്കാവും…

ഇപ്പോള്‍ ഇതെല്ലാം പറയാന്‍ കാരണം നാളെ മറ്റൊരു കറുത്ത വര്‍ഗ്ഗക്കാരനായ നടനും ഇതേ അവസ്ഥ സംഭവിക്കരുത് എന്ന ആഗ്രഹം കൊണ്ടാണ്. കേരളത്തില്‍ വച്ച് എനിക്ക് വര്‍ണ വിവേചനം നേരിടേണ്ടി വന്നു. അത് കായികമായൊരു ആക്രമണമോ, വ്യക്തിപരമായ ആക്ഷേപമോ ആയിരുന്നില്ല. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് എന്റെ പകുതി പോലും പ്രശസ്തരല്ലാത്ത, അനുഭവപരിചയമില്ലാത്ത ഇന്ത്യന്‍ താരങ്ങളേക്കാള്‍ വളരെ കുറഞ്ഞ തുകയാണ് എനിക്ക് വേതനമായി നിര്‍മ്മാതാക്കള്‍ നല്‍കിയത്.

മറ്റു യുവതാരങ്ങളുമായി പ്രതിഫലത്തെക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ മാത്രമാണ് ഇതേക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണ ലഭിച്ചത്. കറുത്തവനായത് കൊണ്ടും ദരിദ്രരായ ആഫ്രിക്കകാര്‍ക്ക് പണത്തിന്റെ വിലയറിയില്ല എന്ന പൊതുധാരണ കൊണ്ടുമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ഞാന്‍ കരുതുന്നത്. ഇക്കാര്യത്തില്‍ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ച സക്കറിയ എന്നെ പരമാവധി സഹായിക്കാന്‍ ശ്രമിച്ചിരുന്നു. സക്കറിയ സ്‌നേഹമുള്ള ഒരു യുവാവും കഴിവുള്ള സംവിധായകനുമാണ്.പക്ഷേ ചിത്രത്തിനായി പണം മുടങ്ങുന്നത് അദ്ദേഹമല്ലാത്തതിനാല്‍ പരിമിതികളുണ്ടായിരുന്നു.

ചിത്രം ഹിറ്റായാല്‍ മെച്ചപ്പെട്ട പ്രതിഫം നല്‍കാമെന്നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ നിര്‍മ്മാതാക്കള്‍ എനിക്ക് നല്‍കിയ വാഗ്ദാനം. പക്ഷേ ഒന്നും പാലിക്കപ്പെട്ടില്ല, ഇപ്പോള്‍ ഞാന്‍ തിരിച്ചു നൈജീരിയയില്‍ എത്തുകയും ചെയ്തു. ചിത്രത്തിന്റെ ഷൂട്ടിംഗും പ്രമോഷന്‍ പരിപാടികളുമായി കഴിഞ്ഞ അഞ്ച് മാസവും എന്നെ കേരളത്തില്‍ തന്നെ പിടിച്ചു നിര്‍ത്താനുള്ള ലക്ഷ്യത്തോടെയായിരുന്നു ആ വാഗ്ദാനങ്ങളെല്ലാം എന്നാണ് ഞാനിപ്പോള്‍ വിശ്വസിക്കുന്നത്. ചിത്രം ഇപ്പോള്‍ വലിയ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്.

എനിക്ക് ആരാധകര്‍ തന്നെ സ്‌നേഹത്തിനും, ഉജ്ജ്വലമായ കേരള സംസ്‌കാരം അനുഭവിക്കാന്‍ നല്‍കിയ അവസരത്തിനും എല്ലാവരോടും നന്ദിയുണ്ട്. പക്ഷേ ഇതേക്കുറിച്ച് ഇനിയും മൗനം പാലിക്കാന്‍ എനിക്കാവില്ല. അടുത്ത തലമുറയിലെ കറുത്ത വര്‍ഗ്ഗക്കാരായ നടന്‍മാര്‍ക്കെങ്കിലും ഇത്തരം പ്രതിസന്ധികള്‍ നേരിടേണ്ടി വരാതിരിക്കാന്‍ ഇതിനെതിരെ പ്രതികരിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്…. വര്‍ണ-ജാതി വിവേചനങ്ങള്‍ക്കെതിരെ നാം നോ പറയണം….

ഈ പ്രസ്താവന പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് എല്ലാ അവകാശവും ഉണ്ടായിരിക്കുന്നതാണ്.

സാമുവല്‍ അബിയോള റോബിന്‍സണ്‍

Samuel Robinson
https://www.facebook.com/samuelrobinsonx

18 hours ago

Hello everyone, i would like to shed light on a particular subject.

Actually the truth is that i did experience Racial discrimination from producers in Kerala… I didn’t want to say anything before because i was trying to be patient but now I am ready to speak up.

I’m saying this now because i cannot sit back and allow it happen to another helpless young black actor.

I believe that i was a victim of racial discrimination while in Kerala. It was nothing violent or directly in my face but for my role in Sudani from Nigeria, the producers offered me far less money than Indian actors who are not half as popular, experienced or accomplished as i am would normally earn. I only became better enlightened after meeting with several young actors and discussing payment with them. I am of the opinion that this happened purely because of my skin color and the assumption that all africans are poor and don’t know the value of money. The director and writer Zakariya did his best to help but as he was not financing the movie himself, there was very little change he could foster. Zakariya is a good guy with a good heart and a brilliant director. Promises were made to me by the producers while shooting to pay me more if the movie eventually becomes successful but no promise has been honoured and now i am back in Nigeria. I believe the promises were simply tools of Manipulation to get me to eagerly commit the 5 months of availability for work being October, November, December 2017, January and March 2018 for the shoot and promotion of the movie. The movie is a huge commercial success now and i am grateful for all the love that the fans have shown me and i have been privileged to experience the warm culture of Kerala but i can no longer suffer in silence about this. As i am black, it is my responsibility to speak up because it could ease the suffering of the next generation of black actors. Say no to racial or caste discrimination.

Samuel Abiola Robinson.

മാര്‍ച്ച് 29 ഫെയ്‌സ് ബുക്ക് പോസ്റ്റ്‌
I grant the press full rights to publish this.

I am on my way back to my country Nigeria. I leave a piece of my soul in Kerala, it is as if I have become half Indian. I will be back. — at Dubai International Airport………………….

I want to thank The Minister of Electricity Honorable M. M Mani Sir, The Minister of Administration Honorable K. T Jaleel Sir and The Minister of Agriculture Honorable V. S Sunil Kumar Sir in Kerala for gracing us with the honor of watching a screening of Sudani From Nigeria last night. I also want to thank the Government of India for making me feel very welcomed in Kerala. Thank You.
Sincerely,

Samuel Abiola.

Hello Everyone, I am so overwhelmed by the Love and Support you have shown to my very first Malayalam Movie Sudani From Nigeria. From the bottom of my heart, I say a very big Thank You!!!. ❤️

In the last 24 hours, I have accepted more than 2000 friend requests and my Facebook account has now reached the friend limit. Please like my page instead and follow me on Instagram because that is where I am most active. I will do my best to reply as many messages sent to my page as possible.

facebook.com/samuelabiolarobinson

instagram.com/samuelabiolarobinson

I have never felt so loved and welcomed by an Audience as I have felt in Kerala. I ABSOLUTELY LOVE YOU ALL and I pray that Allah/God grants you all your heart’s desires. THANK YOU!!! ❤️❤️❤️

Samuel Abiola Robinson.

കൊ​ച്ചി: സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ​യി​ൽ അ​ഭി​ന​യി​ച്ച സാ​മു​വ​ൽ റോ​ബി​ൻ​സ​ണി​നു ക​രാ​ർ പ്ര​കാ​ര​മു​ള്ള മു​ഴു​വ​ൻ തു​ക​യും ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ളാ​യ ഹാ​പ്പി ഹ​വേ​ഴ്സ് എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ്.
വം​ശീ​യ വി​വേ​ച​നം ന​ട​ത്തി​യെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​പ​ണം വേ​ദ​നി​പ്പി​ക്കു​ന്ന​താ​ണെ​ന്നും നി​ർ​മാ​താ​ക്ക​ളാ​യ സ​മീ​ർ താ​ഹി​റും ഷൈ​ജു ഖാ​ലി​ദും ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ചു.ചെ​റി​യ നി​ർ​മാ​ണ ചെ​ല​വി​ൽ പൂ​ർ​ത്തീ​യാ​ക്കേ​ണ്ടി​യി​രു​ന്ന ഒ​രു സി​നി​മ എ​ന്ന നി​ല​യി​ൽ ഞ​ങ്ങ​ൾ​ക്ക് ന​ൽ​കാ​ൻ ക​ഴി​യു​ന്ന വേ​ത​ന​ത്തെ സം​ബ​ന്ധി​ച്ച വ്യ​ക്ത​മാ​യ ചി​ത്രം ന​ൽ​കു​ക​യും ഒ​രു നി​ശ്ചി​ത തു​ക​യ്ക്ക് അ​ദ്ദേ​ഹം രേ​ഖാ​മൂ​ലം സ​മ്മ​തി​ക്കു​ക​യും ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് ക​രാ​ർ ത​യാ​റാ​ക്കി​യ​തെ​ന്നും നി​ർ​മാ​താ​ക്ക​ൾ പ​റ​ഞ്ഞു.

സാമുവൽ അബിയോള റോബിൻസൺ സോഷ്യൽ മീഡിയയിലൂടെ happy hours entertainment നെതിരെ ഉന്നയിച്ച ആരോപണങ്ങളോടുള്ള പ്രതികരണമാണിത്.

·
രണ്ട് ആരോപണങ്ങളാണ് happy hours entertainment നെതിരെ സാമുവൽ അബിയോള റോബിൻസൺ ഉന്നയിച്ചിരിക്കുന്നത് :
1. അദ്ദേഹത്തിന് കുറഞ്ഞ പ്രതിഫലമാണ് നൽകിയത്. 
2. കുറഞ്ഞ പ്രതിഫലം നൽകാൻ കാരണമായത് അദ്ദേഹത്തോടുള്ള വംശീയ വിവേചനമാണ്.

· മേൽ ആരോപണങ്ങൾക്കുള്ള ഞങ്ങളുടെ ഔദ്യോഗികമായ പ്രതികരണം താഴെ കുറിക്കുന്നു.

1. സാമുവൽ അബിയോള റോബിൻസണിന് കുറഞ്ഞ വേതനമാണോ നൽകിയത്?

ചെറിയ നി൪മ്മാണചെലവിൽ പൂ൪ത്തീയാക്കേണ്ടിയിരുന്ന ഒരു സിനിമ എന്ന നിലയിൽ ഞങ്ങൾക്ക് നൽകാൻ കഴിയുന്ന വേതനത്തെ സംബന്ധിച്ച വ്യക്തമായ ചിത്രം നൽകുകയും ഒരു നിശ്ചിത തുകക്ക് മേൽ അദ്ദേഹം രേഖാമൂലം സമ്മതിക്കുകയും ചെയ്തതിന് ശേഷമാണ് കരാ൪ തയാറാക്കിയത്. ആ കരാറനുസരിച്ചുള്ള തുക അദ്ദേഹത്തിന് കൈമാറിയതുമാണ്.
വേതനവുമായി ബന്ധപ്പെട്ട രണ്ടാമത്തെ ആരോപണം അദ്ദേഹം അ൪ഹിക്കുന്ന പ്രതിഫലം നൽകിയില്ല എന്നതാണ്. ഈ ആരോപണം കരാറിനോടുള്ള അനീതിയായാണ് ഞങ്ങൾ മനസ്സിലാക്കുന്നത്.
സിനിമ വാണിജ്യവിജയം നേടുന്ന പക്ഷം സിനിമയുടെ ഭാഗമായ എല്ലാ ആളുകൾക്കും ആ സന്തോഷത്തിൽ നിന്നുള്ള അംശം ലഭ്യമാക്കാൻ കഴിയട്ടെ എന്ന പ്രത്യാശ എല്ലാവരോടുമെന്ന പോലെ അദ്ദേഹവുമായി ഞങ്ങൾ പങ്കുവെച്ചിരുന്നു. സിനിമ നിലവിൽ വിജയകരമായി തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്നു എന്നത് വസ്തുത തന്നെയാണ്. പക്ഷെ, സിനിമാ വ്യവസായത്തിന്റെ സ്വാഭാവികമായ സമയക്രമങ്ങളോടെയല്ലാതെ ലാഭവിഹിതം ഞങ്ങളുടെ പക്കൽ എത്തുകയില്ല എന്നതാണ് യാഥാ൪ത്ഥ്യം. അത് ഞങ്ങളുടെ പക്കൽ എത്തി കണക്കുകൾ തയാറാക്കിയതിനു ശേഷം മാത്രമേ സമ്മാനത്തുകകളെ സംബന്ധിച്ച തീരുമാനങ്ങളിലെക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. ഈ സിനിമയുടെ വിജയത്തിന് അദ്ദേഹം നൽകിയ വിലകൽപിക്കാനാവാത്ത പങ്കിനോട് നീതിപുല൪ത്താൻ കഴിയും വിധമുള്ള ഒരു സമ്മാനത്തുക നൽകണമെന്ന ആഗ്രഹം ഞങ്ങൾക്കുണ്ടായിരുന്നു. അതിന് സാധിക്കുമാറ് വിജയം സിനിമക്കുണ്ടാവട്ടെ എന്ന് ഞങ്ങൾ ഇപ്പോഴും പ്രാ൪ത്ഥിക്കുന്നു. ഇത് പക്ഷെ, കരാറിനു പുറത്തുള്ള ഒരു ധാ൪മ്മികമായ ചിന്ത മാത്രമാണ് എന്നത് അടിവര ഇട്ടു കൊള്ളട്ടെ.

2. വേതനം നിശ്ചയിച്ചത് വംശിയ വിവേചനത്തോടെയോ?

ഈ ആരോപണം ഏറെ വേദനാജനകമാണ്. ഞങ്ങൾ വാഗ്ദാനം ചെയ്ത തുകയിൽ അദ്ദേഹത്തിന് അതൃപ്തിയുള്ള പക്ഷം ഞങ്ങളുമായി സഹകരിക്കേണ്ടതായുള്ള യാതൊരു സമ്മ൪ദ്ദവും അദ്ദേഹത്തിനുമേൽ ചെലുത്തപെട്ടിട്ടില്ല. അദ്ദേഹത്തിന് ഈ സിനിമയുമായി സഹകരിക്കാൻ തയാറല്ല എന്നു പറയാനുള്ള സ൪വ്വ വിധ അവകാശവും ഉണ്ടായിരിക്കെ തന്നെയാണ് അദ്ദേഹം കരാ൪ അംഗീകരിച്ചത്.
ഇതിൽ വംശീയമായ വ്യാഖ്യാനങ്ങൾ ചേർക്കപ്പെടുന്നത് വേദനയോടെയും ആത്മനിന്ദയോടെയുമല്ലാതെ ഞങ്ങൾക്ക് വായിക്കാനാവുന്നില്ല.

തെറ്റായ വിവരങ്ങൾ ചില സ്രോതസ്സുകളിൽ നിന്ന് ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ ഉള്ള വ്യാഖ്യാനപ്പിഴകളാണ് അദ്ദേഹത്തിൻറെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എന്ന് ഞങ്ങൾ കരുതുന്നു. ഒരു നല്ല സൗഹൃദത്തിന് ഇത്തരത്തിലൊരു ദൗ൪ഭാഗ്യകരമായ അവസ്ഥയിലൂടെ കടന്നുപോവേണ്ടി വരുന്നത് ഏറെ വേദനാജനകമാണ്. അദ്ദേഹത്തിന് തെറ്റിദ്ധാരണകൾ തിരുത്താനും ഞങ്ങളുമായുള്ള സൗഹൃദം പുനസ്ഥാപിക്കാനും സാധിക്കുമെന്ന് ഇപ്പോഴും ഞങ്ങൾ പ്രത്യാശിക്കുന്നു.

സസ്നേഹം,

ഹാപ്പി ഹവേഴ്സിന് വേണ്ടി,

സമീ൪ താഹി൪,ഷൈജു ഖാലിദ്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar