ചീഫ് ജസ്റ്റിസിന്റെ ഇംപീച്ച്‌മെന്റ്: ഹരജി കോണ്‍ഗ്രസ് പിന്‍വലിച്ചു

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഇംപീച്ച്‌മെന്റ് നോട്ടിസ് തള്ളിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നടപടിക്കെതിരെ സുപ്രിം കോടതി സമര്‍പ്പിച്ച ഹരജി കോണ്‍ഗ്രസ് പിന്‍വലിച്ചു.
ഭരണഘടനാബെഞ്ച് രൂപീകരിച്ച ഉത്തരവ് കാണണമെന്ന് എം.പിമാരുടെ അഭിഭാഷകനായിരുന്നു കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഉത്തരവില്ലെങ്കില്‍ മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്നും അദ്ദേഹം അറിയിച്ചു. ഹരജി പിന്‍വലിച്ചതോടെ കേസ് സുപ്രിം കോടതി തള്ളി.
ചീഫ് ജസ്റ്റിസിനെതിരായ കുറ്റവിചാരണ നോട്ടിസ് ഉപരാഷ്ട്രപതി തളളിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിച്ചത്.
ഉപരാഷ്ട്രപതിയുടെ തീരുമാനം നിയമവശം പരിഗണിക്കാതെയാണെന്ന് രാജ്യസഭാ എം.പിമാര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണസമിതി രൂപീകരിക്കുക മാത്രമായിരുന്നു ഉപരാഷ്ട്രപതിയുടെ ജോലിയെന്നും എന്നാല്‍ അദ്ദേഹം അത് നിര്‍വഹിച്ചില്ലെന്നും എം.പിമാര്‍ ആരോപിക്കുന്നു.
ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രിം കോടതി ജഡ്ജിയാക്കുന്നതുമായി ബന്ധപ്പെട്ടു നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഉയര്‍ത്തിയ ‘കേഹാര്‍ ന്യായ’ത്തിനു പ്രസക്തിയില്ലെന്നു കോണ്‍ഗ്രസ് വക്താവും മുതിര്‍ന്ന അഭിഭാഷകനുമായ അഭിഷേക് മനു സിങ്‌വി വ്യക്തമാക്കിയിരുന്നു.
0 Comments