ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ പിലാഖുവ ഗ്രാമത്തില്‍ ജനക്കൂട്ടം 45കാരനായ കാസിമിനെ തല്ലിക്കൊന്നത് ഗോവധം ആരോപിച്ചാണെന്ന് വ്യക്തമാക്കുന്ന പുതിയ വീഡിയോ പുറത്ത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സമായുദ്ദീനെ ആള്‍ക്കൂട്ടം ചീത്തവിളിക്കുന്നതിന്‍റെയും മര്‍ദിക്കുന്നതിന്‍റെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതോടെ ബൈക്കുകള്‍ തമ്മിലിടിച്ചുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേയ്ക്ക് നയിച്ചതെന്ന പൊലീസ് വാദം തെറ്റാണെന്ന് തെളിയുകയാണ്.
പശുവിനെ കൊല്ലാന്‍ ശ്രമിച്ചതിനാണ് പിടിയിലായതെന്ന് സമായുദ്ദീനെ കൊണ്ട് നിര്‍ബന്ധിച്ചു പറയിപ്പിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഗോവധം ആരോപിച്ച് കാസിമിനെ കൊല്ലുന്ന വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ഈ വിഡിയോ എടുക്കുന്ന ആള്‍ അവരെ മര്‍ദ്ദിക്കരുതെന്നും ഇത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ജനക്കൂട്ടത്തോട് ആവശ്യപ്പെടുന്നുണ്ട്.
The politics of hatred will not only consume minorities. It is also making children into bigoted killer mobs!
കാസിമിനു വെള്ളം കൊടുക്കാനും നിര്‍ദേശിക്കുന്നുണ്ട്. ഞങ്ങള്‍ എത്തിയില്ലെങ്കില്‍ ഇവര്‍ പശുവിനെ കൊല്ലുമായിരുന്നു. ഇവര്‍ കശാപ്പുകാരാണ്. ഇവര്‍ കാലികളെ കൊല്ലുന്നത് എന്തിനാണെന്ന് ആരെങ്കിലും ചോദിക്കൂ. ആള്‍ക്കൂട്ടത്തില്‍ നിന്നും പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. ഇതിനിടെ കാസിം കുഴഞ്ഞു വീഴുന്നതും വിഡിയോയില്‍ പതിഞ്ഞിട്ടുണ്ട്. സമായുദ്ദീന്‍റെ കുടുംബത്തിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച ആദ്യ എഫ്ഐആറില്‍ പശുക്കടത്തിനെ ചൊല്ലിയുള്ള ആള്‍ക്കൂട്ട മര്‍ദനമാണെന്ന് പറയുന്നില്ല. ബൈക്കുകൾ തമ്മിൽ ഇടിച്ചതിനെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിലപാട്.
0 Comments