മത്സ്യം ഉപയോഗിക്കാതിരിക്കുക,വിപണിയില്‍ മാരക വിഷപ്രയോഗം

മത്സ്യ വിപണിയില്‍ മാരക വിഷപ്രയോഗം നടക്കുന്നതായ വിവരത്തെതുടര്‍ന്ന് ആരോഗ്യ വകുപ്പ് രഹസ്യാന്വേഷണം ശക്തമാക്കി. മാരക രോഗങ്ങളിലേക്ക് മലയാളിയെ കൊണ്ടുപോകുന്ന രാസ വസ്തുക്കളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ആന്ധ്ര,തമിഴ് നാട്, പോണ്ടിച്ചേരി,ഗോവ, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നും വരുന്ന മത്സ്യങ്ങള്‍ മാസങ്ങള്‍ പഴക്കം ചെന്നവയാണ്. എന്നാല്‍ കടുത്ത രാസപ്രയോഗം മൂലം പഴക്കം തോന്നിക്കാത്ത വിധത്തിലാണ് മത്സ്യങ്ങള്‍ വിപണിയില്‍ എത്തുന്നത്.ഇനി ട്രാളിംഗ് പുനരാരംഭിച്ചാലെ നല്ല മത്സ്യങ്ങള്‍ വിപണിയില്‍ എത്തുകയുള്ളു.അതിനാല്‍ തന്നെ മത്സ്യം ഉപയോഗിക്കാതിരിക്കുക എന്നതാണ് ആരോഗ്യത്തിന് നല്ലത്. ജനം മത്സ്യം വാങ്ങാതിരുന്നാല്‍ മാത്രമെ മാരക വിഷപ്രയോഗത്തില്‍ നിന്നും മത്സ്യ ലോബി പിന്‍മാറുകയുള്ളു.
സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ പിടിച്ചെടുത്തത് ഇരുപതെട്ടായിരം കിലോയിലേറെ ഭക്ഷ്യയോഗ്യമല്ലാത്ത മല്‍സ്യം. ഫോര്‍മാലിനും അമോണിയയും ഉള്‍പ്പടെയുള്ള വിഷപദാര്‍ഥങ്ങള്‍ അടങ്ങിയ മല്‍സ്യം വിവിധ ചെക്ക് പോസ്റ്റുകളില്‍ നിന്ന് പിടികൂടി കയറ്റിവിട്ട സംസ്ഥാനങ്ങളിലേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു. ഇത്തരത്തില്‍ തിരിച്ചയച്ച മല്‍സ്യം കേരളത്തില്‍ സംസ്‌കരിക്കാന്‍ സൗകര്യമില്ലാത്തതിനാലാണ് തിരിച്ചയച്ചതെന്നും അവ നശിപ്പിക്കുമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെകെശൈലജ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള ഒരു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്‍ തിരിച്ചയക്കുന്ന ലോഡിനൊപ്പം പോയി അതാത് സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത് എന്ന് മന്ത്രി വ്യക്തമാക്കി. ഈ മല്‍സ്യം പിന്നീട് എന്തു ചെയ്തുവെന്ന് റിപോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ മൂന്നാം ഘട്ടത്തിലാണ് മാരകമായ ഫോര്‍മാലിന്‍ കലര്‍ന്ന മല്‍സ്യം
വന്‍തോതില്‍ പിടികൂടിയത്. കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയില്‍ 9,600 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തതാണ് ഇതില്‍ ഏറ്റവും ഒടുവിലത്തേത്. രണ്ട് വാഹനങ്ങളിലായി തൂത്തുക്കുടിയില്‍ നിന്നെത്തിയ മത്സ്യത്തില്‍ ഫോര്‍മാലിന്‍ മാരകമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയത്. 7,000 കിലോഗ്രാം ചെമ്മീനും 2,600 കിലോഗ്രാം മറ്റു മത്സ്യങ്ങളുമാണ് ഇവയിലുണ്ടായിരുന്നത്.
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പേപ്പര്‍ സ്ട്രിപ്പ് ഉയോഗിക്കാനാംഭിച്ചതാണ് മല്‍സ്യത്തിലെ വിഷാംശം കണ്ടെത്തുന്നത് എളുപ്പമാക്കിത്തീര്‍ത്തതും ഇത്രയേറെ ഭക്ഷ്യയോഗ്യമല്ലാത്ത മല്‍സ്യം പിടികൂടാനായതെന്നും മന്ത്രി വിശദീകരിച്ചു. തുടര്‍ന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ എറണാകുളത്തെ ലാബില്‍ മത്സ്യം വിദഗ്ധ പരിശോധനയ്ക്കയച്ചിട്ടുമുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ചുമലയുള്ള ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ച് കൂട്ടിയിട്ടുണ്ട്. ഇന്നുച്ചയ്ക്ക് 12 മണിക്ക് മന്ത്രിയുടെ ചേംബറില്‍ വച്ചാണ് യോഗം നടക്കുന്നത്. പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ്റില്‍ നിന്നുള്ള 6,000 കിലോഗ്രാം ചെമ്മീനിലും തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റില്‍ നിന്നുള്ള 6,000 കിലോഗ്രാം മത്സ്യത്തിലും ഫോര്‍മാലിന്‍ കണ്ടെത്തിയിരുന്നു.
വിദഗ്ധ ലാബ് പരിശോധനയില്‍ ഈ മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ സ്ഥീരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം വാളയാറില്‍ നിന്നും പിടികൂടിയ ചെമ്മീനില്‍ കിലോഗ്രാമിന് 4.1 മില്ലീഗ്രാം എന്ന അളവില്‍ ഫോര്‍മാലിന്‍ ചേര്‍ത്തതായി സ്ഥീരീകരിച്ചു. ഇവര്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരമുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ തുടരുന്നതാണെന്നും മന്ത്രി അറിയിച്ചു.

കോഴിക്കോട്: ഫോര്‍മാലിന്‍ അടങ്ങിയ മല്‍സ്യം വീണ്ടും പിടിച്ചെടുത്തു. കൊല്ലം ആര്യങ്കാവില്‍നിന്ന് ഫോര്‍മാലിന്‍ സാന്നിധ്യം കണ്ടെത്തിയ  9500 കിലോ മീനാണ് പിടിച്ചെടുത്തത്.  രാമേശ്വരം, തൂത്തുക്കുടി എന്നിവിടങ്ങളില്‍ നിന്നാണ് മീന്‍ എത്തിച്ചത്. 7000 കിലോ ചെമ്മീനും 2500കിലോ മറ്റ് മല്‍സ്യങ്ങളുമാണ് പിടികൂടിയത്.കൂടുതല്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതേസമയം കഴിഞ്ഞ ദിവസം പാലക്കാട്ട് പിടികൂടിയ മീനില്‍ ഫോര്‍മാലിന്‍ സ്ഥിരീകരിച്ചു. ഒരു കിലോമീനില്‍ 4.1 മില്ലിഗ്രാം ഫോര്‍മാലിന്‍ കണ്ടെത്തി. വാളയാറില്‍ ആറായിരം കിലോ മീനാണ് പിടികൂടിയത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar