56 കോടിയുടെ ഭാഗ്യം അബുദാബി ബിഗ് ടിക്കറ്റിന്‍റെ രൂപത്തിൽ മലയാളി സജേഷിന്

അബുദാബി : പ്രവാസ ജീവിതത്തിനിടക്ക് 56 കോടിയുടെ ഭാഗ്യം അബുദാബി ബിഗ് ടിക്കറ്റിന്‍റെ രൂപത്തിൽ തേടിയെത്തിയ മലയാളി സജേഷിന്‍റെ വാർത്ത ഇന്നലെ പുറത്തുവന്നിരുന്നു. ബിഗ് ടിക്കറ്റിന്‍റെ 245ാം സീരീസ് നറുക്കെടുപ്പിലാണ് ഹോട്ടൽ ജീവനക്കാരനായ സജേഷിനെത്തേടി ഭാഗ്യം എത്തുന്നത്. എന്നാൽ ഈ സന്തോഷ വാർത്ത അറിയിക്കാൻ പരിപാടിയുടെ അവതാരകൻ റിച്ചാർഡ് വിളിച്ചപ്പോൾ ഫോൺ കട്ട് ചെയ്യുകയായിരുന്നു സന്തോഷ്. അതിനേക്കാൾ കൗതുകരമായ കാര്യം ‘സൗജന്യമായി’ ലഭിച്ച ടിക്കറ്റിനാണ് സജേഷിനും സുഹൃത്തുക്കൾക്കും ഭാഗ്യം ലഭിച്ചതെന്നാണ്. സജേഷ് കോടിപതി ആയ നിമിഷത്തെക്കുറിച്ച് അറിയാം.തൃശൂർ വാടാനപ്പള്ളി സ്വദേശി ഞാറ്റുവെട്ടി എൻ എസ് സജേഷിനാണ് 56 കോടിയുടെ ഭാഗ്യം ലഭിച്ചിരിക്കുന്നത്. 20 സുഹൃത്തുക്കൾ ചേർന്ന് സജേഷിന്‍റെ പേരിൽ എടുത്ത ടിക്കറ്റിനാണ് സമ്മാനം. ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന സജേഷ് 4 വർഷമായി സുഹൃത്തുക്കൾക്കൊപ്പം ടിക്കറ്റ് എടുക്കുന്നുണ്ട്. 20 പേരും 50 ദിർഹം വീതം മുടക്കിയാണ് ടിക്കറ്റെടുത്തത്. അബുദാബി ബിഗ് ടിക്കറ്റിൽ രണ്ടെണ്ണം എടുത്താൽ ഒരെണ്ണം സൗജന്യമായി ലഭിക്കും. സജേഷിനും കൂട്ടുകാർക്കും ഭാഗ്യം ലഭിച്ചത് ഈ സൗജന്യ ടിക്കറ്റിനാണ്. പരിപാടിയുടെ അവതാരകയായ ബുഷറയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏതായാലും സമ്മാനത്തുക തുല്യമായി വീതിക്കാനാണ് സുഹൃത്തുക്കളുടെ തീരുമാനം.സന്തോഷ വാർത്ത അറിയിക്കാൻ പരിപാടിയുടെ അവതാരകൻ റിച്ചാർഡ് വിളിച്ചപ്പോൾ സജേഷ് ഫോൺ കട്ടുചെയ്യുകയായിരുന്നു. വാർത്ത വിശ്വസിക്കാനാകാതെയാണ് യുവാവ് സംഭാഷണം പാതിവഴിയിൽ നിർത്തി കോൾ കട്ട് ചെയ്തത്. പിന്നീട് രണ്ടുതവണ റിച്ചാർഡ് സജേഷിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ ഫോൺ എടുത്തില്ല. സുഹൃത്തുക്കൾ ആരെങ്കിലും പറ്റിക്കാൻ വിളിക്കുന്നെന്ന സംശയത്തിലാകും ഇതെന്നാണ് റിച്ചാർഡ് ലൈവിൽ പറഞ്ഞത്. നറുക്കെടുപ്പിൽ സമ്മാനാർഹമായ ടിക്കറ്റ് എടുത്തുകഴിഞ്ഞാൽ അത് ഓഡിറ്റർക്ക് കൈമാറുകയും വിജയിയെ ഉടൻ തന്നെ വിളിക്കുന്നതുമാണ് ബിഗ് ടിക്കറ്റിലെ പതിവ്. ഇത്തവണയും അങ്ങനെ തന്നെയായിരുന്നു കാര്യങ്ങൾ. വേദിയിൽ വെച്ച് അവതാരകൻ റിച്ചാർഡ് സജേഷിനെ ഫോൺ ചെയ്തു. സജേഷ് അല്ലേയെന്ന് ചോദിച്ചപ്പോൾ അതെയെന്ന് മറുപടി. ബിഗ് ടിക്കറ്റിന്‍റെ ലൈവ് കാണുന്നുണ്ടോയെന്ന് ചോദിപ്പോൾ ഉണ്ടെന്ന് പറഞ്ഞെങ്കിലും ചോദ്യം ആവർത്തിച്ചതോടെ ഇല്ലെന്ന് ഉത്തരം നൽകി. താൻ റിച്ചാർഡ് ആണെന്നും ബുഷ്റ ഒപ്പമുണ്ടെന്നും പറഞ്ഞ്, അവതാരകൻ ടിക്കറ്റ് എടുത്തിരുന്നില്ലേയെന്ന് ചോദിച്ചു. അതേ എന്നായിരുന്നു മറുപടി. ഞങ്ങൾ വിളിച്ചത് എന്തിനാണെന്ന് റിച്ചാർഡ് പറഞ്ഞുതുടങ്ങുമ്പോഴേക്ക് സജേഷ് കോൾ കട്ട് ചെയ്തു. പിന്നീട് രണ്ട് തവണ വിളിച്ചിട്ടും എടുത്തില്ല. കഴിഞ്ഞ സീരിസിൽ വിജയിച്ച മലയാളിയായ കെ പി പ്രദീപാണ് ഈ മാസത്തെ വിജയിയെ തെരഞ്ഞെടുത്തത്. ആ ഭാഗ്യവും മലയാളിയെ തന്നെ തേടിയെത്തി. കോൾ കട്ട് ചെയ്ത സജേഷ്, പിന്നീട് രണ്ട് തവണ വിളിച്ചിട്ടും ഫോൺ എടുക്കാതെ വന്നതോടെ നിങ്ങൾ 25 മില്യൺ നേടിയെന്ന രണ്ടു വാക്കു കൂടിയേ എനിക്കു പറയാനുള്ളൂവെന്നാണ് റിച്ചാർഡ് ചിരിച്ചുകൊണ്ടു പറഞ്ഞത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar