ഇന്ത്യന്‍ രാഷ്ട്രീയം ഇന്ത്യന്‍ രൂപയുടെ നിറംകെടുന്നു.

സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലവും മോദി വിശ്വസ്തരുടെ രാജിയും ഇന്ത്യന്‍ രൂപയുടെ നിറംകെടുത്തുന്നു.ഇന്നലെയാണ് കാലാവധി ഇനിയും ബാക്കിയിരിക്കെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത്ത് പട്ടേലിന്റെ അപ്രതീക്ഷിത രാജിന്ദ്രേ ഭരണത്തിന് കടുത്ത സമ്മര്‍ദ്ദം സൃഷ്ടിച്ചതോടെയാണ് രൂപയുടെ മൂല്യത്തില്‍ ഇന്ന് 91 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
ഇന്നലെ വിനിമയ വിപണിയില്‍ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ ഡോളറിനെതിരെ 71.35 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ 72.26 എന്ന താഴ്ന്ന നിലയിലാണ് ഇന്ത്യന്‍ നാണയം. ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 72.46 എന്ന നിലയിലേക്ക് വരെ കൂപ്പുകുത്തിയിരുന്നു.
രൂപയുടെ മൂല്യം ഇടിഞ്ഞതും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതും ഓഹരി വ്യാപാരത്തെയും ബാധിച്ചു. സെന്‍സെക്സും നിഫ്റ്റിയും നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്സ് 354.93 പോയിന്റ് താഴ്ന്ന് 34,604ലാണ് വ്യാപാരം നടക്കുന്നത്. ഓഹരി വിപണിയില്‍ സെന്‍സെക്സ് 500 പോയിന്റ് ഇടിവോടെയാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് നില മെച്ചപ്പെടുകയായിരുന്നു. നിഫ്റ്റി 95.90 പോയിന്റ് ഇടിഞ്ഞ് 10,392ലെത്തി.
0 Comments