വിജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമെന്ന്, മോദി

ന്യൂഡല്‍ഹി: വിജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജനം നല്‍കിയ വിധി താഴ്മയോടെ അംഗീകരിക്കുന്നു. ബി.ജെ.പിയുടെ തോല്‍വിയില്‍ പ്രതികരണവുമായി പ്രധാനമന്ത്രി മോദി രംഗത്തെത്തി. ബി.ജെ.പി ഭരണത്തിലേറിയ ശേഷമുള്ള മോദിയുടെ അദ്യ മീഡിയ അഭിമുഖത്തില്‍ പറഞ്ഞു….
നിയമസഭാ ഇലക്ഷനില്‍ മികച്ച വിജയം നേടിയ എതിര്‍പക്ഷമായ കോണ്‍ഗ്രസ്സിനെയും മോദി അഭിനന്ദിച്ചു. തെലങ്കാനയിലെ ടി.ആര്‍.എസിന്റെ വിജയത്തെയും എം.എന്‍.എഫിന്റെ വിജയത്തെയും മോദി അഭിനന്ദിച്ചു. പാര്‍ട്ടിക്കായി അഹോരാത്രം പരിശ്രമിച്ചവരെയും അഭിവാദ്യം ചെയ്യുന്നുവെന്നും മോദി പറഞ്ഞു..

അച്ഛാദിന്‍ എത്തിയെന്ന് ഡി.എം.കെ എം.പി കനിമൊഴി.

ചെന്നൈ: ഇന്ത്യയിലെ ജനങ്ങള്‍ക്ക് ബി.ജെ.പി ഭരണത്തിലെത്തിയാല്‍ അച്ഛാദിന്‍ എന്നു പറഞ്ഞു അധികാരത്തിലേറിയ മോദി നല്‍കിയത് ദുരിതത്തിന്റെ നാളുകളായിരുന്നു. എന്നാല്‍, അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതില്‍ ബി.ജെ.പി പിന്നോക്കം ഇന്ത്യയില്‍ കാത്തിരിപ്പിനൊടുവില്‍ അച്ഛാദിന്‍ എത്തിയെന്ന് ഡി.എം.കെ എം.പി കനിമൊഴി.പറഞ്ഞു.അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവാണ് കാണിച്ചത്. പ്രതാപകാലത്തേക്ക് കോണ്‍ഗ്രസ് തിരിച്ചെത്തിയെന്ന് പ്രമുഖ നേതാക്കള്‍ പറഞ്ഞു. 15 വര്‍ഷമായി ഭരിച്ചിരുന്ന ഛത്തീസ്ഗഡിലും ബി.ജെ.പിക്ക് അധികാരം നഷ്ടമായി.

വിജയം കര്‍ഷകരുടെയും ചെറുകിട വ്യാപാരികളുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെതുമാണെന്ന്.രാഹുല്‍ ഗാന്ധി.

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പുകളില്‍ നേടിയ വിജയം കര്‍ഷകരുടെയും ചെറുകിട വ്യാപാരികളുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെതുമാണെന്ന് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

പ്രധാനമന്ത്രി അഴിമതിക്കാരനാണെന്ന് ജനം കരുതുന്നു. അതുകൊണ്ടാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് രാഹുല്‍ ഉന്നയിച്ചത്.

ആരോപണങ്ങളോട് പ്രതികരിക്കാന്‍ പോലും പ്രധാനമന്ത്രി തയ്യാറാകുന്നില്ല. രാജ്യത്തിന്‍റെ സാമ്പത്തികവ്യവസ്ഥ നരേന്ദ്ര മോദി തകര്‍ത്തു. പ്രധാനമന്ത്രിയുടെ നയപരിപാടികള്‍ നടപ്പിലാക്കാന്‍ അഞ്ച് വര്‍ഷം നല്‍കി. എന്നാല്‍ എന്തെങ്കിലും ചെയ്യുന്നതില്‍ ബിജെപിയും മോഡിയും പൂര്‍ണമായും പരാജയപ്പെട്ടു. കര്‍ഷകര്‍ക്ക് അനുകൂലമായ നയപരിപാടികളാണ് കോണ്‍ഗ്രസ് ആവിഷ്‌ക്കരിക്കുകയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar