ശ്വേതാ ബച്ചനും അഭിനയരംഗത്തേക്ക്
അമിതാഭ് ബച്ചന്റെ മകൾ ശ്വേതാ ബച്ചനും അഭിനയരംഗത്തേക്ക് എത്തുന്നു. ഒരു പരസ്യത്തിൽ അമിതാഭ് ബച്ചനൊപ്പം തന്നെയാണു ശ്വേത് അഭിനയിക്കുന്നത്. ഒരു ജ്വല്ലറിയുടെ പരസ്യത്തിലാണ് ഇരുവരും അഭിനയിക്കുന്നത്. മകളോടൊപ്പമുള്ള ഒരു ചിത്രവും അമിതാഭ് ബച്ചൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
അമിതാഭിന്റേയും ജയയുടേയും മൂത്തമകളായ ശ്വേതയ്ക്ക് എഴുത്തിലായിരുന്നു താൽപ്പര്യം. ശ്വേതയുടെ ആദ്യ നോവൽ രണ്ടു മാസത്തിനുള്ളിൽ പുറത്തിറങ്ങും. ജൂൺ പതിനേഴിനു ഫാദേഴ്സ് ഡേയോട് അനുബന്ധിച്ചാണു പരസ്യം റിലീസ് ചെയ്യുക.
0 Comments