ബാറുകള്‍ ബുധനാഴ്ച്ച തുറക്കും

കേരളത്തില്‍ മദ്യവില്‍പന ശാലകള്‍ ബുധനാഴ്ച തുറക്കും; ബാര്‍ബര്‍ ഷോപ്പുകളും പ്രവര്‍ത്തിക്കും മദ്യം പാഴ്‌സല്‍ വില്‍ക്കാന്‍ താല്‍പര്യമുള്ള ബാറുകാരോടു സമ്മതപത്രം സമര്‍പ്പിക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനസരിച്ച് സന്നദ്ധതയറിച്ച് 456 ബാറുകള്‍ റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.
തിരുവനന്തപുരം: കേരളത്തില്‍ മദ്യവില്‍പന ശാലകള്‍ ബുധനാഴ്ച തുറക്കും. ബാറുകള്‍ക്കും ക്ലബുകള്‍ക്കും മദ്യവില്‍പനയ്ക്ക് അനുമതി നല്‍കും. ബാര്‍ബര്‍ ഷോപ്പുകളും തുറക്കുമെങ്കിലും ഫേഷ്യല്‍ അനുവദിക്കില്ല. കേന്ദ്രം പ്രഖ്യാപിച്ച നാലാംഘട്ട ലോക്ക് ഡൗണിന്റെ ഭാഗമായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ എന്നിവക്ക് പുറമെ ബാറുകളിലും ബിയര്‍ വൈന്‍ പാര്‍ലറുകളിലെ പുതിയ കൗണ്ടറുകള്‍ വഴിയും മദ്യം വില്‍പന നടത്തും. അതേസമയം, മദ്യം വാങ്ങാന്‍ ടോക്കണ്‍ എടുക്കുന്നതിനുള്ള ആപില്‍ നാളെ ട്രയല്‍ റണ്‍ നടത്തും. ടോക്കണിനുള്ള ആപിനായി സര്‍ക്കാര്‍ തെരഞ്ഞെടുത്ത ഫെയര്‍കോഡ് കമ്പനിയുമായി ബെവ്‌കോയും എക്‌സൈസ് വകുപ്പ് നിരവധി ചര്‍ച്ച നടത്തിയിരുന്നു. സാങ്കേതിക പരിശോധനയ്ക്കു ശേഷം പ്ലേ സ്റ്റോറില്‍ അപ്ലോഡ് ചെയ്യും. അതിനിടെ മദ്യം പാഴ്‌സല്‍ വില്‍ക്കാന്‍ താല്‍പര്യമുള്ള ബാറുകാരോടു സമ്മത പത്രം സമര്‍പ്പിക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനസരിച്ച് സന്നദ്ധതയറിച്ച് 456 ബാറുകള്‍ റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.
0 Comments