അകക്കണ്ണിന്റെ വെളിച്ചത്തില്‍ ചന്ദ്രന്‍ കാത്തിരിക്കുന്നു മക്കളെ കാണാന്‍.ആ ശബ്ദമെങ്കിലും കേള്‍ക്കാന്‍

അഗതി മന്ദിരത്തിലാണ്‌

27 വര്‍ഷം ഒമാനിലും സൗദി അറേബ്യയിലും തൊഴിലാളിയായും സ്ഥാപന ഉടമയായും പ്രവാസ ജീവിതം നയിച്ച ചന്ദ്രന്റെ ജീവിതം ഇന്ന് അഗതി
മന്ദിരത്തിലാണ്. ഇരുപത്തിയേവ് വര്‍ഷത്തെ ജീവിതത്തിന്നിടക്ക് സ്വരുകൂട്ടിയ സമ്പാദ്യങ്ങളൊന്നും തന്നെ ഇന്ന് അദ്ദേഹത്തിന്ന് കൂട്ടായില്ല. ഭാര്യ മക്കള്‍,ബന്ധുക്കള്‍, സഹോദരന്മാര്‍ എല്ലാവരും അകക്കണ്ണിന്റെ കാഴ്ച്ചയിലാണ് ഉള്ളത്. സാധാരണ മനുഷ്യനെ പോലെ ജീവിച്ച ഒരാള്‍ക്ക് പെട്ടൊന്നൊരു ദിവസം മറ്റൊരാളുടെ സഹായമില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന് വരുമ്പോള്‍ ഉണ്ടാവുന്ന വേദന ചെറുതല്ല. ആ വേദനയില്‍ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കേണ്ടവര്‍ കയ്യൊഴിയുക കൂടി ചെയ്താലോ.ആരും കാലിടറി വീണുപോകും. അങ്ങിനെ കാലിടറി വീണ ഹതഭാഗ്യനായ പ്രവാസിയാണ് ചന്ദ്രന്‍. മലപ്പുറം ജില്ലയിലെ കിഴുപറമ്പ് പഞ്ചായത്തിലെ പഴംപറമ്പില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ഫെഡറേഷന്‍ ഓഫ് ദി ബ്ലൈ്ന്റിന്റെ കീഴിലുള്ള അഗതി മന്ദിരത്തിലെ അന്തേവാസിയാണ് അദ്ദേഹം. തന്റെ രക്തത്തില്‍പിറന്ന മക്കളെ ഒരിക്കല്‍ കൂടി കാണണം എന്നതാണ് ചന്ദ്രന്‍ എന്ന പിതാവിന്റെ ആഗ്രഹം. അകക്കണ്ണിന്റെ വെളിച്ചത്തില്‍ കഴിയുന്ന ചന്ദ്രന്റെ ഈ ആഗ്രഹം ഓണ നാളിലെങ്കിലും സഫലമാകുമോ. ആ മനസ്സിലിന്നും പോയ്‌പ്പോയ നാളിലുയര്‍ന്ന പൂവിളിയും ആര്‍പ്പുവിളിയും സദ്യയുമെല്ലാമുണ്ട്.കാഴ്ച്ചയുള്ള മക്കള്‍ ഈ പിതാവിന്റെ ആഗ്രഹം സഫലമാക്കുമോ.. അഗതി മന്ദിരത്തിലെ കൂട്ടുകാരും കാത്തിരിക്കുകയാണ് ആ നന്മനിറഞ്ഞ നിമിഷത്തിനു വേണ്ടി.

വാര്‍ത്ത ഇഷ്ട്ടപ്പെട്ടാല്‍ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്ത് ഒപ്പം ചേരുക

https://www.youtube.com/watch…

വാര്‍ത്ത ഇഷ്ട്ടപ്പെട്ടാല്‍ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്ത് ഒപ്പം ചേരുക

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar