ചെറുവാടി പുഴയില്‍ യുവാവും കുട്ടിയും മുങ്ങി മരിച്ചു.

കൊണ്ടോട്ടി:  കൊണ്ടോട്ടി മേലങ്ങാടി കണ്ണഞ്ചിരി മുഹമ്മദാലി(44) ഭാര്യയുടെ ബന്ധു മോങ്ങം ഒളമതില്‍ സ്വദേശി നെല്ലിക്കുന്നന്‍ അബൂബക്കര്‍, സല്‍മത്ത് ദമ്പതികളുടെ മകള്‍ ഫാത്തിമ റിന്‍ഷ (12)എന്നിവരാണ് മരിച്ചത്.
മുഹമ്മദാലിയുടെ മകള്‍ മുഫീദ(15)യെ ഗുരുതര നിലയില്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുവാടി കുണ്ടുകടവില്‍ ഇന്നലെ ഉച്ചക്ക് 3.45ഓടെയാണ് അപകടമുണ്ടായത്.

ഭാര്യയുടെ സഹോദരിയുടെ വീട്ടില്‍ വിരുന്നെത്തിയതായിരുന്നു ഇവര്‍. കുട്ടികള്‍ മുങ്ങിപ്പോകുന്നതു കണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മുഹമ്മദലി അപകടത്തില്‍ പെട്ടതെന്ന് സംശയിക്കുന്നു. കുട്ടികള്‍ കരയുന്നത് കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൂന്നുപേരും ഒഴുക്കില്‍പ്പെട്ടിരുന്നു.

കടവില്‍ ആരും ഇല്ലാത്ത സമയത്താണ് അപകടമുണ്ടായത്. ചിലര്‍ ഇറങ്ങി നോക്കിയപ്പോള്‍ ഒരാളെ കണ്ടെത്തി. ഇതിനിടെ കാണാതായ ആളുടെ ഭാര്യയും കടവിലെത്തിയിരുന്നു. അവരാണ് മൂന്നുപേര്‍ ഉണ്ടെന്ന വിവരം പറഞ്ഞത്. കൊണ്ടോട്ടി റിലീഫ് ആസ്പത്രിയിലെ ജീവനക്കാരനാണ് മുഹമ്മദാലി. പരേതനായ കണ്ണഞ്ചേ രി വീരാന്‍ക്കു ട്ടിയുടെ മകനാണ്. മാതാവ്: പാത്തുമ്മക്കുട്ടി. ഭാര്യ: ഖദീജ. മക്കള്‍: മുബശിറ, മുഫീദ, മുഹമ്മദ് അനസ്. സഹോദരങ്ങള്‍: അബ്ദുല്‍ കരിം, ആയിശാബി. മയ്യത്ത് നമസ് കാരം ഇന്ന് മൂന്നു മണി ക്ക് മേലങ്ങാടി ജുമാമസ്ജിദില്‍. ചങ്ങരം കുളം ഹിഫ്‌ള് കോളജ് വിദ്യാര്‍ത്ഥിയാണ് മരിച്ച ഫാത്തിമ റിന്‍ഷ. സഹോദരിമാര്‍ ആയിഷ റിയ, റിയ ഹിന്ദ്

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar