എഴുത്തോ കഴുത്തോ എന്നു ചോദിച്ചാൽ എഴുത്തെന്നു തന്നെയാണുത്തരം!ദീപാ നിശാന്ത്

മുപ്പത്തി ഒന്നു ശതമാനം വരുന്ന ഹിന്ദുക്കളെ വെടിവെച്ചു കൊല്ലണമെന്ന് ദീപാ നിശാന്ത് പറഞ്ഞു എന്നപേരില്‍ സോഷ്യല്‍ മീഡിയയിലും ചില ഓണ്‍ലൈന്‍ പത്രങ്ങളിലും വന്ന വാര്‍ത്ത തെറ്റാണെന്നും ആ ആശയം ദീപക് ശങ്കരനാരാണന്റേതാണെന്നും ദീപാനിശാന്ത്. ദീപക് ശങ്കരനാരാണന്റെ പോസ്റ്റ് ദുര്‍വ്യാഖ്യാനം ചെയ്ത് ദീപാ നിശാന്തിനെതിരെ ശക്തമായ ആരോപണങ്ങളും ഭീഷണിയുമാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. പോസ്റ്റ് പിന്‍വലിച്ച് ദീപ മുങ്ങി എന്നു വരെ ചില ഓണ്‍ലൈന്‍ പത്രങ്ങള്‍ കാച്ചി വിട്ടു. ഇതിനെതിരെ ദീപയുടെ പോസ്റ്റാണ് ചുവടെ.വെടിയെന്നും അഭിസാരികയെന്നും വരെ കമന്റുകള്‍ നീണ്ടു.ഇതേക്കുറിച്ചു ദീപ പറയുന്നു.
വെടി’യെന്നും വേശ്യയെന്നും വിളിച്ചു കൊണ്ടേയിരിക്കണം…പണ്ടു പറഞ്ഞതേ ഇപ്പോഴും പറയാനുള്ളൂ..
ട്രെയിനിലെ കുളിമുറിയില്‍ ഒരു ഞരമ്പുരോഗി വരച്ചുവെക്കുന്ന വൈകൃതചിത്രങ്ങള്‍ക്ക് നമ്മുടെ ഛായയുണ്ടോ എന്ന് പരിശോധിക്കാന്‍ പോകരുതെന്ന് ഞാന്‍ അനുഭവത്തില്‍ നിന്ന് പഠിച്ചിട്ടുള്ളതാണ്.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മുപ്പത്തിയൊന്നു ശതമാനം ഹിന്ദുക്കളെ വെടിവെച്ചു കൊല്ലാൻ ഞാൻ ആഹ്വാനം ചെയ്തത്രേ!ആ പോസ്റ്റ് പിൻവലിച്ചതാണത്രേ !!ഞാനിട്ട കമൻ്റ് ഇപ്പോഴും ആ പോസ്റ്റിൽത്തന്നെയുണ്ട് .. ദീപക് ശങ്കരനാരായണൻ്റെ കമൻ്റാണത്.ദീപക്കിൻ്റെ വാക്കുകളെ വളച്ചൊടിച്ച് മറ്റൊന്നാക്കി മാറ്റുന്ന നിങ്ങളുടെ തന്ത്രത്തിന് നടുവിരൽ നമസ്ക്കാരം!!എങ്ങനെയാണ് ബലാൽ”സംഘി”കളേ നിങ്ങൾക്കിങ്ങനെ വ്യാജപ്രചരണം നടത്താൻ സാധിക്കുന്നത്?നിങ്ങളെനിക്കു വേണ്ടി ചെലവഴിക്കുന്ന സമയം, ഊർജ്ജം….. ഇതൊക്കെ ഇനിയും തുടരണം… ‘വെടി’യെന്നും വേശ്യയെന്നും വിളിച്ചു കൊണ്ടേയിരിക്കണം…… പണ്ടു പറഞ്ഞതേ ഇപ്പോഴും പറയാനുള്ളൂ..

ട്രെയിനിലെ കുളിമുറിയിൽ ഒരു ഞരമ്പുരോഗി വരച്ചുവെക്കുന്ന വൈകൃതചിത്രങ്ങൾക്ക് നമ്മുടെ ഛായയുണ്ടോ എന്ന് പരിശോധിക്കാൻ പോകരുതെന്ന് ഞാൻ അനുഭവത്തിൽ നിന്ന് പഠിച്ചിട്ടുള്ളതാണ്.ഞാനിട്ട കമൻ്റ് പോസ്റ്റിലിപ്പോഴുമുണ്ട്. പിൻവലിക്കാൻ ഒരുദ്ദേശവുമില്ല!
എഴുത്തോ കഴുത്തോ എന്നു ചോദിച്ചാൽ എഴുത്തെന്നു തന്നെയാണുത്തരം!

https://m.facebook.com/story.php?story_fbid=866748866865144&id=100005901160956

Dr.T.M Thomas Isaac

11 hrs

Deepak Sankaranarayanan has always been in the forefront on social media in exposing the violent political ideology of the Sangh Parivar. Beyond mere BJP criticisms, Deepak’s posts often demonstrate, through anecdotes, arguments and historical judgements, how a fascist, militant organisation is giving blanket support for its foot-soldiers for outright violence. Like other issues, Deepak has written several posts on Facebook on the brutal rape and murder of an eight-year-old-girl in Kathua that has shaken India’s collective conscience. In those posts, he effortlessly argues how a fascist organisation makes a systemic intervention in denying justice, which is the central pillar of India’s democracy, to the marginalised. One of his posts talks about justice being denied to most people of this country by a party that was voted into power with the support of only 31% of the electorate. Sanghis have selectively picked that post, deliberately given it a twisted interpretation and launched a false propaganda against and character assassination of Deepak on Facebook and Twitter.

Besides, they have also started a hate campaign against him on the social media pages of the company where he works. It’s undoubtedly a violation of his fundamental democratic rights and dirty political vendetta. The post in question doesn’t endorse any form of violence. It actually calls upon fellow citizens to uphold the real values of Indian democracy. Those who fail to understand (or pretend to have failed to understand) the essence of the post — defeat the collective political support the Sangh is enjoying in India which has pushed the country to the many problems it faces today, including majoritarian communalism— are behind the propaganda that Deepak has called for violence.

This is completely objectionable and deplorable. Dragging even his private spaces into this controversy such as his work proves nothing but the criminal minds of those behind it. This false propaganda should be fought back and defeated. In this struggle against the collective hate campaign by Sanghis, we stand in unflinching solidarity with Deepak.
#SolidarityWithDeepak

Malayalam translation follows
സംഘപരിവാറിന്റെ അക്രമത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ മലയാള നവ മാധ്യമങ്ങളിൽ പൊളിച്ചു കാണിക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്ന വ്യക്തിയാണ് ശ്രീ ദീപക്ക് ശങ്കരനാരായണൻ. അത് കേവല ബി ജെ പി വിമർശനത്തിനപ്പുറം ഒരു ഫാസിസ്റ്റ് മിലിറ്റൻറ് സംഘടന അതിന്റെ അംഗങ്ങൾക്ക് സകലവിധമായ അതിക്രമങ്ങൾക്കും നൽകുന്ന ബ്ലാങ്ക് ചെക്ക് പിന്തുണയെ തുറന്ന് കാട്ടുന്നു. ഇന്ത്യൻ ജനതയെ ഒന്നാകെ വേദനിപ്പിച്ച സംഭവം ക്വത്തയിലെ എട്ടുവയസ്സുകാരി പെണ്‍കുട്ടിയെ ഹിന്ദു വര്‍ഗീയവാദികള്‍ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്നു തള്ളിയതിനെതിരെ ദീപക് ശങ്കരനാരായണൻ നിരവധി കുറിപ്പുകൾ ഫേസ്ബുക്ക് വഴി എഴുതുകയുണ്ടായി.

ഫാസിസ്റ്റ് സംഘടന എപ്രകാരമെല്ലാം അരികുവൽക്കരിക്കപ്പെട്ട മനഷ്യന് നീതി നിഷേധിക്കാൻ ഇടപെടുന്നത് എന്ന് ദീപക്ക് കൃത്യമായി സമർത്ഥിക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് കേവലം 31 ശതമാനത്തിന്റെ പിന്തുണ കൊണ്ട് ബഹുഭൂരിപക്ഷത്തിന്റെ സാമാന്യ നീതി നിഷേധിക്കുന്നതിനെ കുറിച്ച് ദീപക്ക് പറയുന്നത്. അതിലൊരെണ്ണത്തെ പ്രത്യേകമായി എടുത്ത് ദുർവ്യാഖ്യാനം ചെയ്ത് ദീപക്കിനെതിരെ വ്യക്തിഹത്യയും വ്യാജപ്രചരണവും ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള സോഷ്യൽ മീഡിയ വഴി സംഘികൾ പ്രചരിപ്പിക്കുന്നതായി അറിയുന്നു. ദീപക്കിനെ വ്യക്തിഹത്യ ചെയ്യുക മാത്രമല്ല അയാൾ തൊഴിലെടുക്കുന്ന കമ്പനിയുടെ സോഷ്യൽ മീഡിയ പേജുകളിൽ ചെന്ന് അയാൾക്കെതിരെ ദുഷ്പ്രചരണവും ഇവർ ചെയ്യുന്നു. തികഞ്ഞ ജനാധിപത്യാവകാശലംഘനവും അങ്ങേയറ്റം നീചമായ രാഷ്ട്രീയപകപോക്കലും ആണിതെന്ന് പറയാതെ വയ്യ. ഇന്ത്യൻ ജനാധിപത്യത്തിന്റെ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ സഹജീവികളോട് ആവശ്യപ്പെടുകയാണ് വിവാദമാക്കപ്പെട്ട പ്രസ്തുത കുറിപ്പിൽ ദീപക് ചെയ്തത്. നിലവിൽ ഇന്ത്യ നേരിടുന്ന വർഗീയതയടക്കമുള്ള രാഷ്ട്രീയപ്രശ്നങ്ങളിൽ എത്തിച്ചേരാൻ കാരണമായ മുപ്പത്തിയൊന്ന് ശതമാനം വോട്ടർമാർ എന്ന അമൂർത്തമായ ഒരു സങ്കല്പത്തെ ആശയപരമായി എതിർത്ത് തോല്പിക്കണം എന്ന സത്തയെ വായിച്ചു മനസിലാക്കാൻ പറ്റാതെ ചിലർ (അതോ മനഃപൂർവം മനസിലായില്ല എന്ന് നടിക്കുന്നതോ?) ദീപക് ഹിംസയ്ക്ക് ആഹ്വാനം ചെയ്തു എന്ന നുണ അയാൾക്കെതിരെ പ്രചരിപ്പിക്കുന്നു. അങ്ങേയറ്റം പ്രതിഷേധാർഹമായ പ്രവർത്തിയാണ് സോഷ്യൽ മീഡിയ വഴി ഒരു വ്യക്തിയെ ഇങ്ങനെ തേജോവധം ചെയ്യുന്നത്. തൊഴിൽ പോലുള്ള അയാളുടെ സ്വകാര്യ ഇടങ്ങളെ കൂടെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് ഇവരരുടെ ക്രിമനൽ ബുദ്ധിയെയാണ് തെളിയിക്കുന്നത്. ഈ വ്യാജപ്രചരണത്തെ നാമെല്ലാം എതിർത്ത് തോൽപ്പിക്കണം. സംഘികളുടെ കൂട്ടായ നുണപ്രചരണത്തിനെതിരെയുള്ള ഈ സമരത്തിൽ ദീപക്കിന് എല്ലാ വിധ പിന്തുണയും പ്രഖ്യാപിക്കുന്നു

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar