കണ്‍മണിയെകാത്ത് ദിലീപും കാവ്യയും

സംഘര്‍ഷഭരിതമായ ജീവിതത്തില്‍ സന്തോഷം പകരുന്ന വാര്‍ത്തക്ക് കാത്തിരിക്കുകയാണ് താരദമ്പതികളായ ദിലീപും കാവ്യയും.കാവ്യ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഇതുവരെ കുടുംബം നിഷേദിക്കുകയായിരുന്നു. എന്നാല്‍ വീട്ടിലേക്കെത്തുന്ന പുതിയ താരത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് കുടുംബാംഗങ്ങള്‍ എന്നാണ് പുതിയ വാര്‍ത്ത.ഏറെ സന്തോഷത്തിലാണ് കാവ്യയുടേയും ദിലീപിന്റേയും കുടുംബാംഗങ്ങള്‍. കാവ്യ മാധവന്‍ കുഞ്ഞിന് ജന്‍മം നല്‍കാനൊരുങ്ങുകയാണെന്ന് കാവ്യയുടെ പിതാവ് മാധവന്‍ തന്നെ പരസ്യമായി പറഞ്ഞു.
കാവ്യ മാധവന്‍ എട്ടുമാസം ഗര്‍ഭിണിയാണ്. കാവ്യ അമ്മയാകാന്‍ പോകുകയാണണെന്നുള്ള വാര്‍ത്ത ശരിയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, കാവ്യ ഗര്‍ഭിണിയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിനോട് കുടുംബവൃത്തങ്ങള്‍ ആരും പ്രതികരിച്ചിരുന്നില്ല.
അതിനിടെ, ചെന്നൈയില്‍ എം.ബി.ബി.എസിന് ചേര്‍ന്നിരിക്കുകയാണ് ദിലീപിന്റെ മകള്‍ മീനാക്ഷി. ആലുവയിലെ വീട്ടില്‍ കാവ്യ ഉണ്ടെന്നും മീനാക്ഷി ചെന്നൈയിലുമാണെന്നുമാണ് വിവരം.
2016നവംബര്‍ 25നായിരുന്നു ഇരുവരുടേയും വിവാഹം. ഏറെ കാലമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പ്രചരിച്ചിരുന്നുവെങ്കിലും വിവാഹം അതീവ രഹസ്യമായാണ് നടത്തിയത്. വിവാഹവാര്‍ത്ത ദിലീപ് തന്നെ ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു.എന്നാല്‍ നടിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ പേരില്‍ ജയില്‍വാസമടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു ദിലീപ്. സാധാരണ നിലയിലേക്ക് ജീവിതം തിരിച്ചുപിടിക്കുമ്പോള്‍ വന്നെത്തുന്ന പുതിയ സന്തോഷം ദിലീപ് കാവ്യ ജീവിതത്തില്‍ വലിയ ആനന്ദമാണ് നല്‍കുന്നത്.
0 Comments