മാപ്പിളപ്പാട്ടിന്റെ മഹാരാജന്‍,എരഞ്ഞോളി മൂസ വിടവാങ്ങി.


അര നൂറ്റാണ്ടിലേറെ മാപ്പിളപ്പാട്ടിനു വേണ്ടി ജീവിതം മാറ്റിവെച്ച അനുഗ്രഹീത ഗായകന്‍ എരഞ്ഞോളി മൂസ അന്തരിച്ചു. 79 വയസ്സായിരുന്നു. തലശ്ശേരിയിലെ വീട്ടിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അദ്ദേഹത്തെ ഏതാനും ദിവസം മുമ്പാണ് വീട്ടിലേക്കു കൊണ്ടുവന്നത്. കേരളത്തിലെ പ്രശസ്തനായ ഒരു മാപ്പിളപ്പാട്ട് ഗായകനും പിന്നണി ഗായകനുമാണ് എരഞ്ഞോളി മൂസ്സ. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളിയില്‍ 1940 മാര്‍ച്ച് പതിനെട്ടിന് ജനനം. എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്ദുവിന്റെയും മകനായ ഇദ്ദേഹം വലിയകത്ത് മൂസ എന്നായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്.
മാപ്പിളപ്പാട്ട് ജനകീയമാക്കുന്നതില്‍ പ്രധാനപങ്കുവഹിച്ച ഗായകനായിരുന്നു എരഞ്ഞോളി മൂസയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഗള്‍ഫ് നാടുകളില്‍ അവതരിപ്പിച്ച സ്റ്റേജ് പരിപാടികളിലൂടെ മാപ്പിളപ്പാട്ടിന്റെ പെരുമ ഇന്ത്യയ്ക്കു പുറത്തും എത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വളരെ എളിയ നിലയില്‍ നിന്ന് സ്വപ്രയത്‌നം കൊണ്ട് സംഗീത രംഗത്ത് ഉയര്‍ന്നുവന്ന കലാകാരനായിരുന്നു മൂസ. സംഗീതലോകത്തേയ്ക്ക് സാധാരണക്കാരില്‍ സാധരണക്കാരെ വരെ ആനയിക്കുന്ന ഒരു സംസ്‌ക്കാരം അദ്ദേഹം മുന്നോട്ടുവച്ചു. മാപ്പിളപ്പാട്ട് കലയെ ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിന് അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar