സംസ്ഥാന ചലച്ചിത്ര പുരസ്കാരം: ഇന്ദ്രൻസ് മികച്ച നടൻ, പാർവതി നടി

തിരുവനന്തപുരം: 2017ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി എ.കെ. ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇന്ദ്രന്‍സാണ് മികച്ച നടന്‍. മികച്ച നടിയായി പാര്‍വതിയും സംവിധായകനായി ലിജോ ജോസ് പെല്ലിശേരിയും തെരഞ്ഞെടുക്കപ്പെട്ടു. ഒറ്റമുറി വെളിച്ചമാണ് മികച്ച കഥാചിത്രം. ഏദന്‍ രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച നടൻ: ഇന്ദ്രൻസ് (ആളൊരുക്കം)
മികച്ച നടി: പാർവതി (ടേക്ക് ഓഫ്)
മികച്ച സ്വഭാവ നടൻ: അലൻസിയർ
മികച്ച സ്വഭാവ നടി: മോളി വത്സൻ
മികച്ച കഥാചിത്രം: ഒറ്റമുറി വെളിച്ചം
മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി (ഇ മാ ഔ)
മികച്ച രണ്ടാമത്തെ കഥാചിത്രം: ഏദൻ
മികച്ച ഗായകൻ: ഷഹബാസ് അമൻ (മായാനദി)
മികച്ച ഗായിക: സിതാര കൃഷ്ണകുമാർ (വിമാനം)
മികച്ച നവാഗത സംവിധായകൻ: മഹേഷ് നാരായണൻ (ടേക്ക് ഓഫ്)
ജനപ്രിയ ചിത്രം: രക്ഷാധികാരി ബൈജു
കുട്ടികളുടെ ചിത്രം – സ്വനം
ബാലതാരങ്ങൾ – മാസ്റ്റർ അഭിനന്ദ്, നക്ഷത്ര (സ്വനം, രക്ഷാധികാരി ബൈജു ഒപ്പ്)
തിരക്കഥാകൃത്ത് – സജീവ് പാഴൂർ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
മേക്കപ്പ്മാൻ – രഞ്ജിത്ത് അമ്പാടി (ടേക്ക് ഓഫ്)
സംഗീതസംവിധായകൻ – എം.കെ. അർജുനൻ (ഭയാനകത്തിലെ ഗാനങ്ങൾ)
പശ്ചാത്തല സംഗീതം – ഗോപീസുന്ദർ (ടേക്ക് ഓഫ്)
നൃത്ത സംവിധായകൻ – പ്രസന്ന സുജിത്ത് (ഹേ ജൂഡ്)
ശബ്ദമിശ്രണം – പ്രമോദ് തോമസ് (ഏദൻ)
വസ്ത്രാലങ്കാരം – സലി എൽസ (ഹേ ജൂഡ്
ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) – അച്ചു അരുൺ കുമാർ (തീരം)
ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) – എം. സ്നേഹ (ഈട)
110 സിനിമകളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇതിൽ നിന്നും തെരഞ്ഞെടുത്ത 20-21 സിനിമകളാണ് അവാർഡ് നിർണയ ജൂറി പുരസ്കാരത്തിനായി പരിഗണിച്ചത്. അതീവ രഹസ്യമായാണ് ഇക്കുറി പുരസ്‌കാര നിര്‍ണയ നടപടികള്‍ ചലച്ചിത്ര അക്കാദമി പൂർത്തീകരിച്ചത്.
0 Comments