വിമാന അപകടം കാണാതായ ഹംസ മിംസില്‍ വെന്റിലേറ്ററില്‍.

കോഴിക്കോട്.വിമാന ദുരന്തത്തില്‍ കാണാതായെന്ന് ബന്ധുക്കള്‍ പറഞ്ഞ വ്യക്തിയെ കണ്ടെത്തി. കുറ്റിപ്പുറം സ്വദേശി ചോഴിമഠത്ത് ഹംസയെയാണ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്, ഇദ്ദേഹം ഗുരുതപരിക്കേറ്റതിനാല്‍ വെന്റിലേറ്ററിലാണ്. ഹംസക്ക് ബോധമില്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ക്ക് വ്യക്തമായി പേര് ചോദിച്ചറിയാന്‍ കഴിയാത്തതിനാല്‍ ഇദ്ദേഹത്തിന്റെ പേര് സിറാജ് എന്നാണ് രേഖകളില്‍
എഴുതിയിരുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം മിംസിലില്ല എന്ന് കരുതി ബന്ധുക്കള്‍ മറ്റ് ആശുപത്രികളിലേക്ക് പോകുകയായിരുന്നു.മലപ്പുറം കലക്ട്ടറോട് ബന്ദുക്കള്‍ ഇദ്ദേഹത്തെ കണ്ടെത്തമമെന്ന് നേരിട്ട് ആവശ്യപ്പെട്ടിരുന്നു,
കോഴിക്കോട കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ചവരിലെ ഒരു സ്ത്രീയേയും കുട്ടിയെയും തിരിച്ചറിഞ്ഞു. കക്കട്ടില്‍ സ്വദേശിയും ഇവരുടെ മകളാണെന്നും തിരിച്ചറിഞ്ഞു. കക്കട്ടില്‍ സ്വദേശി രമ്യാ മുരളീധരനും(32) ഇവരുടെ മകള്‍ ശിവാത്മകിയുമാണ്. ഇവരുടെ ഒരു കുട്ടി ചികിത്സയിലുണ്ട്.
0 Comments