തിങ്കളാഴ്ച രാജ്യവ്യാപക ഹർത്താലെന്ന് ഇടതു സംഘടനകൾ

തിരുവനന്തപുരം: ദിനംപ്രതി ഉയരുന്ന ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് സെപ്റ്റംബർ പത്ത് തിങ്കളാഴ്ച രാജ്യ വ്യാപകമായി ഹർത്താൽ ആചരിക്കുമെന്ന് ഇടതു സംഘടനകൾ. 24 മണിക്കൂറായിരിക്കും ഹർത്താൽ. സിപിഎം, ആർഎസ്പി, സിപിഐ (എംഎൽ), എസ്‌യുസിഐ (കമ്യൂണിസ്റ്റ്) തുടങ്ങിയ പാർട്ടികളാണു ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
അതേസമയം, ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത ബന്ദിനു കോൺഗ്രസും നേരത്തെ ആഹ്വാനം നൽകിയിരുന്നു. രാവിലെ ഒൻപതു മുതൽ മൂന്നു മണി വരെയായിരിക്കും ബന്ദ്. എന്നാൽ വാഹനങ്ങൾ തടയില്ല. പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ ധർണകൾ സംഘടിപ്പിക്കും. ബിഎസ്പി ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികൾ ബന്ദിനു പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് വ്യക്തമാക്കി.
0 Comments