ഐ,ഐ,ടി പഠന ഭാരം താങ്ങാനാവാതെ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

ഗുവാഹത്തി: . ഐഐടി ഗുവാഹത്തി ക്യാംപസിലെ വിദ്യാർഥിനി നാഗശ്രീ(18) യെ ബുധനാഴ്ച ധൻസിരി ഗേൾസ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മെക്കാനിക്കൽ എഞ്ചിനിയറിംങ് ഒന്നാം വർഷ വിദ്യാർഥിനിയാണ് നാഗശ്രീ. മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുറച്ചു നാളുകളായി പഠിക്കുവാൻ കഴിയാത്തതിന്‍റെ വിഷമത്തിലായിരുന്നു നാഗശ്രീ.
തന്‍റെ മാതാപിതാക്കളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുവാൻ സാധിക്കില്ലെന്ന് നാഗശ്രീ ആത്മഹത്യക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. എന്നാൽ ഒന്നാം വർഷ വിദ്യാർഥികൾക്കായുള്ള കൗൺസിലിങ് നടത്തിയപ്പോൾ കുട്ടിക്ക് പ്രശനമുള്ളതായി തോന്നിയില്ലെന്ന് കോളെജ് അധികൃതർ വ്യക്തമാക്കി.
0 Comments