ഇന്ത്യാഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു
അബുദാബി: ഫെബ്രുവരി 6,7,8 തിയ്യതികളില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിക്കുന്ന ഇന്ത്യാ ഫെസ്റ്റിന്റെ ലോഗോ സെന്റര്‍ ചീഫ് പാട്രണും വ്യവസായ പ്രമുഖനുമായ എം.എ യൂസഫലി പ്രകാശനം ചെയ്തു. അബുദാബി വൈ ട്ടവറില്‍ നടന്ന പ്രകാശന ചടങ്ങില്‍ സെന്റര്‍ പ്രസിഡണ്ട് പി ബാവഹാജി ജനറല്‍ സെക്രട്ടറി എംപി എം റഷീദ്, വൈസ് പ്രസിഡണ്ട് ടി കെ അബ്ദുള്‍ സലാം, ഇന്ത്യാ ഫെസ്റ്റ് പ്രൊജക്ട് എക്സിക്യൂഷന്‍ ട്ടീം ചെയര്‍മാന്‍ എം എം നാസര്‍ കാഞ്ഞങ്ങാട്, ജനറല്‍ കണ്‍വീനര്‍ അബ്ദുള്‍ ഖാദര്‍ ഒളവട്ടൂര്‍,മീഡിയ കണ്‍വീനര്‍ സാബിര്‍
മാട്ടൂല്‍, സലീം നാട്ടിക എന്നിവര്‍ പങ്കെടുത്തു. ഇന്ത്യയുടെ വ്യത്യസ്ഥവും വൈവിധ്യങ്ങളുമായ വിവിധ സംസ്‌ക്കാരങ്ങളും കലാരൂപങ്ങളും ഭക്ഷണ വിഭവങ്ങളുമുള്‍പ്പെടെ ഉള്‍കൊള്ളിച്ച് ആകര്‍ഷകമായ രീതിയിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്. ആയിരങ്ങള്‍ ഫെസ്റ്റില്‍ പങ്കെടുക്കും
0 Comments