കാസര്‍ഗോഡ് 11 പേരെ ദുരുഹ സാഹചര്യത്തില്‍ കാണാതായതായി .ഐഎസില്‍ ചേര്‍ന്നതായും സംശയമുണ്ട്.

കാസര്‍കോഡ്: കാസര്‍ഗോഡ് 11 പേരെ ദുരുഹ സാഹചര്യത്തില്‍ കാണാതായതായി പരാതി. ദുബയിലേക്ക് പോയ രണ്ട് കുടുംബങ്ങളിലെ അംഗങ്ങളെയാണ് കാണാതായത്. ഇതില്‍ ആറുപേര്‍ കുട്ടികളാണ്. ഇവര്‍ ഐഎസില്‍ ചേര്‍ന്നതായും സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം,കാണാതായ സവാദ് തങ്ങള്‍ യമനിലുണ്ടെന്ന് സുഹൃത്തിന്റെ ഫോണ്‍ വഴി അറിയിച്ചതിന്റെ ഓഡിയോ സ്വകാര്യ ചാനല്‍ പുറത്തുവിട്ടു.മൊഗ്രാല്‍ സ്വദേശി സവാദ്, ഭാര്യ നസീറ മകന്‍ ആറുവയസുള്ള മുസബ്,മൂന്ന് വയസുകാരി മകള്‍ മര്‍ജാന,പതിനൊന്ന് മാസം പ്രായമുള്ള മുഹമ്മില്‍, സവാദിന്റെ രണ്ടാം ഭാര്യ ചെമ്മനാട് സ്വദേശി റഹാനത്ത് എന്നിവരെയാണ് കണാതായത്. നസീറയുടെ പിതാവ് അബ്ദുല്‍ ഹമീദാണ് ഇവരെ കാണാതായെന്ന പരാതി പോലിസിന് നല്‍കിയത്.
അബ്ദുല്‍ ഹമീദ് നല്‍കിയ മൊഴിയില്‍ അണങ്കൂരിലെ മറ്റൊരു കുടുംബത്തിലെ അഞ്ച് പേരെ കൂടി കാണാതായ വിവരമുണ്ട്. അണങ്കൂരിലെ അന്‍വര്‍ കൊല്ലമ്പാടി, ഭാര്യ സീനത്ത് ഇവരുടെ മൂന്ന് മക്കള്‍ എന്നിവരെയാണ് കാണാതായിരിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ല. സവാദിന് ദുബൈയില്‍ ബിസിനസുണ്ട്. ജൂണ്‍ 15 ശേഷം ബന്ധപ്പെടാനാവുന്നില്ലെന്നാണ് പരാതി.
0 Comments