ഐഎസ് കൊലപ്പെടുത്തിയ 39 ഇന്ത്യക്കാരിൽ 38 പേരുടെ മൃതദേഹം നാട്ടിലെത്തിച്ചു.
അമൃത്സർ: ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ 39 ഇന്ത്യക്കാരിൽ 38 പേരുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം അമൃത്സർ വിമാനത്താവളത്തിലെത്തി.
വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. അമൃത്സറിനു ശേഷം പാറ്റ്നയിലും കോൽക്കത്തയിലും എത്തി മരിച്ചവരുടെ ബന്ധുക്കൾക്ക് മൃതദേഹം കൈമാറും.
ഡിഎൻഎ പരിശോധനയിൽ തീർപ്പാകാത്തതിനാൽ ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കൂടുതൽ സമയം ആവശ്യമായി വന്നത്. 2014 ജൂണിലാണ് മൊസൂളിലെ നിര്‍മാണകമ്പനിയില്‍ ജോലിക്കാരായ ഇന്ത്യക്കാരെ ബാഗ്ദാദിലേക്കുള്ള യാത്രക്കിടെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്.
ഇവർ കൊല്ലപ്പെട്ടതായി കഴിഞ്ഞ മാര്‍ച്ച് 20 ന് സുഷമ സ്വരാജ് രാജ്യസഭയിൽ അറിയിച്ചു. ഡിഎൻഎ പരിശോധനയിലൂടെയാണു മരിച്ചവരെ തിരിച്ചറിഞ്ഞത്.
0 Comments