ഹെലികോപ്റ്റര്‍ അപകടം: ജബല്‍ജൈസ് റോഡും പാര്‍ക്കും അടച്ചു.

മരണപ്പെട്ട ഹുമൈദ്അല്‍ സാബി, സഖ്ര് അല്‍ യമാഹി, ജാസിം അല്‍ തുനൈജി എന്നിവര്‍.

റാസല്‍ ഖൈമ: റാസല്‍ ഖൈമയിലെ വിനോദസഞ്ചാര കേന്ദ്രമായ ജബല്‍ ജൈസില്‍ ആംബുലന്‍സ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ച സംഭവത്തോടനുബന്ധിച്ച് ജബല്‍ജൈസ് റോഡും പാര്‍ക്കും അടച്ചു.റെസ്‌ക്യൂ ഓപ്പറേഷനായി ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നാണ് രോഗിയും മരിച്ചത്. യു.എ.ഇയിലെ ഏറ്റവും ഉയരം കൂടിയ പര്‍വത നിരയാണ്അപകടം സംഭവിച്ച ജബല്‍ജൈസ്.
യു.എ.ഇ സമയം വൈകീട്ട് ആറര മണിയോടെയായിരുന്നു ദുരന്തം. ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് മലയിടുക്കില്‍ തകര്‍ന്ന് വീണ് കത്തിയത്. കൂറ്റന്‍ മലനിരയില്‍ സ്ഥാപിച്ച സിപ് ലൈന്‍ കാബിളില്‍ തട്ടിയാണ്അപകടം ഉണ്ടായതെനാണ് നിഗമനം. ഹുമൈദ്അല്‍ സാബി, സഖ്ര് അല്‍ യമാഹി, ജാസിം അല്‍ തുനൈജി എന്നിവരാണിവര്‍. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശിയായ മാര്‍ക് ടി അല്‍ സാബിയും മരണപ്പെട്ടവരില്‍ ഉള്‍പ്പെടും. രോഗിയെ ആശുപത്രിയില്‍ എത്തിക്കാനുള്ള നീക്കത്തിനിടെയായിരുന്നു അപകടം. അപകടത്തെ കുറിച്ച് അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടുണ്ട്.
അവധി ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന പ്രദേശമാണ് ജബല്‍ജൈസ്.ജബല്‍ ജൈസ് പാര്‍ക്കും ഈ വഴിയുള്ള റോഡും താല്‍ക്കാലികമായി അടച്ചതായി അധികൃതര്‍ പറഞ്ഞു.സീപ് ലൈന്‍ സര്‍വ്വീസും നിര്‍ത്തിവെച്ചതോടെ പുതുവത്സര ആഘോഷങ്ങള്‍ക്ക് ജബല്‍ജൈസ് ശൂന്യമാകും

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar