സിസിടി ദൃശ്യങ്ങളിൽ കണ്ടത് ജസ്‌നയെ തന്നെയെന്ന് സ്ഥിരീകിരിച്ച് പൊലീസ്.

കോട്ടയം: മുണ്ടക്കയത്ത് സിസിടി ദൃശ്യങ്ങളിൽ കണ്ടത് ജസ്‌നയെ തന്നെയെന്ന് സ്ഥിരീകിരിച്ച് പൊലീസ്. ദൃശ്യങ്ങളിൽ പെൺകുട്ടിക്കൊപ്പം കണ്ട ആൺസുഹൃത്തിനെ ചുറ്റിപ്പറ്റിയും പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾ ആരാണെന്ന് കണ്ടെത്തിയാൽ കേസിലെന്തെങ്കിലും തുമ്പുണ്ടാക്കാനാകുമെന്നാണ് പൊലീസ് കരുതുന്നത്.
ദൃശ്യങ്ങളില്‍ ആണ്‍സുഹൃത്തിനേയും കൂടീ കണ്ടെത്തിയതോടെ ജസ്ന തിരോധാനം മറ്റൊരു വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. മാര്‍ച്ച് 22 ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിപോയ ജസ്നയെ അവസാനമായി കണ്ടത് എരുമേലിയില്‍ വെച്ചാണെന്നായിരുന്നു നേരത്തേ ലഭിച്ച ചില വിവരങ്ങള്‍. കാണാതായ ദിവസം 11.44 ന് ജസ്ന മുണ്ടക്കയത്തെ കടകള്‍ക്ക് മുമ്പിലൂടെ പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.
ദൃശ്യങ്ങളില്‍ തട്ടം ധരിച്ച് മുഖം മറച്ച രീതിയിലാണ് ജസ്നയെ പോലെ തോന്നുന്ന പെണ്‍കുട്ടിയെ കാണുന്നത്. ജീന്‍സും തട്ടവും ധരിച്ച നിലയില്‍ കയ്യില്‍ രണ്ടു ബാഗുകളുമായി പോകുന്നതാണ് ദൃശ്യത്തിലുളളത്.
കൈയ്യില്‍ രണ്ടു ബാഗുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒന്ന് കൈയ്യില്‍ പിടിക്കുന്ന ലഗേജ് ബാഗും മറ്റൊന്നും ഹാന്റ് ബാഗുമാണ്. കാണാതായ ദിവസം ചൂരിദാറാണ് ധരിച്ചിരുന്നത് എന്നായിരുന്നു ജസ്നയെ അവസാനമായി കണ്ടെന്ന് പറഞ്ഞവര്‍ പോലീസിന് നല്‍കിയ മൊഴി. ബാഗുകള്‍ ജസ്ന ഏതെങ്കിലും യാത്രയ്ക്ക് പോകാന്‍ ഒരുങ്ങിയതാണോ എന്ന സംശയവും പൊലീസിന് ഉയര്‍ത്തുന്നുണ്ട്.
മുണ്ടക്കയത്തെ ഒരു കടയിലെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് കിട്ടിയത്. എന്നാല്‍ ദൃശ്യത്തിലുള്ളത് ജസ്നയെ പോലെയുള്ള അലിഷയാണ് എന്ന സംശയം ഉയര്‍ന്നതോടെ ആശങ്കയിലായ പൊലീസ് പിന്നീട് അലിഷയേയും മാതാവിനേയും നേരില്‍ കണ്ട് സംസാരിച്ചതോടെയാണ് വഴിത്തിരിവായത്. ദൃശ്യങ്ങളില്‍ കാണുന്ന തരം ടോപ്പ് തന്‍റെ മകള്‍ക്കില്ലെന്നായിരുന്നു അലീഷയുടെ മാതാവ് റംലത്ത് വ്യക്തമാക്കിയത്. ഇത്രയും വിവാദങ്ങള്‍ ഉണ്ടായിട്ടും ആ പെണ്‍കുട്ടി താനാണെന്ന് പറഞ്ഞ് ആരും രംഗത്ത് വരാത്തത് കൊണ്ട് ജസ്‌ന തന്നെയാണെന്നാണ് പൊലീസിന്‍റെ നിഗമനം.
0 Comments