കോടികള്‍ കീശയിലാക്കി ഇന്ത്യന്‍ കൗമാര താരങ്ങള്‍

മുംബൈ.ഐപിഎല്‍ മാമാങ്കത്തിനുള്ള ടീം തിരഞ്ഞെടുപ്പ് അരങ്ങു തകര്‍ക്കുന്നതിനിടെ പൊന്നില്‍ വില നേടി ഇന്ത്യയുടെ ചില കൗമാര താരങ്ങള്‍. മുംബൈക്കാരന്‍ യശസ്വി ജയ്സ്വാളാണ് കൂടിയ വില നേടിയ ഇന്ത്യന്‍ കൗമാര താരം. 20 ലക്ഷം രൂപയായിരുന്നു അടിസ്ഥാനവിലുള്ള താരത്തെ 2.40 കോടി നല്‍കി രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ഇന്ത്യയുടെ അണ്ടര്‍ 19 ടീം നായകനായ പ്രിയം ഗാര്‍ഗിനേയും ജാര്‍ഖണ്ഡിന്റെ യുവതാരം വിരാട് സിംഗിനേയും 1.90 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. 20 ലക്ഷം രൂപയായിരുന്നു ഇവരുടേയും അടിസ്ഥാനവില. 30 ലക്ഷം അടിസ്ഥാന വിലയുള്ള വരുണ്‍ ചക്രവര്‍ത്തിയെ നാലു കോടി രൂപ നല്‍കി കൊല്‍ക്കത്ത സ്വന്തമാക്കി.
രാഹുല്‍ ത്രിപാദിയെ 60 ലക്ഷം രൂപക്ക് കൊല്‍ക്കത്തയും, ഡല്‍ഹിയുടെ അനുജ് റാവത്തിനെ 80 ലക്ഷം നല്‍കി രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. അതേസമയം,ഭാവി വിക്കറ്റ് കീപ്പിംഗ് പ്രതീക്ഷയായ കെഎസ് ഭരതിനെയും മലയാളി താരം വിഷ്ണു വിനോദിനേയും ആരും ലേലത്തിലെടുത്തില്ല. ജയദേവ് ഉനദ്ഘട്ടിന് മൂന്ന് കോടിക്ക് രാജസ്ഥാന്‍ സ്വന്തമാക്കി. പിയൂഷ് ചൗളയെ 6.75 കോടി നല്‍കിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. കൂടുതല്‍ വിലയ്ക്ക് ടീമിലെടുക്കപ്പെട്ട താരങ്ങള്‍ പാറ്റ് കമ്മിന്‍സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് -15.5 കോടി ഗ്ലെന്‍ മാക്‌സ്വെല്‍ -കിംഗ്സ് ഇലവന്‍ പഞ്ചാബ് -10.74 കോടി ക്രിസ് മോറിസ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- 10 കോടി ഷെല്‍ഡന്‍ കോട്ട്റെല്‍- കിംഗ്‌സ് ഇലവന്‍ പഞ്ചാബ് – 8.25 കോടി നഥാന്‍ കോള്‍ട്ടര്‍ നൈല്‍- മുംബൈ ഇന്ത്യന്‍സ്- 8 കോടി

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar