ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നതെന്ന് എന്‍.എസ്എസ്ഒ റിപ്പോര്‍ട്ട്.

ന്യൂഡൽഹി: നാല്‍പ്പത്തിയഞ്ച്  വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നതെന്ന് എന്‍എസ്എസ്ഒ റിപ്പോര്‍ട്ട്. 2017-18 വര്‍ഷത്തെ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമാണെന്നാണ് റിപ്പോര്‍ട്ട്. ഇത് നാലു പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 1972-73 വര്‍ഷത്തിനുശേഷം ഉണ്ടായ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് നോട്ടു നിരോധനത്തിന് ശേഷം ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.2011-12 കാലത്തെ തൊഴിലില്ലായ്മ 2.2 ശതമാനമായിരുന്നു.

2017-18 ല്‍ ഗ്രാമങ്ങളിലെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ 17.4 ശതമാനമാണ്, 2011-12 ല്‍ ഇത് 5.0 ശതമാനമായിരുന്നു. 2017-018 ല്‍ നഗരങ്ങളിലെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 18.7 ശതമാനവും സ്ത്രീകളുടേത് 27.2 ശതമാനവും ആണ്. 2011-012 ല്‍ യഥാക്രമം ഇത് 8.1 ശതമാനവും 13.1 ശതമാനവും ആയിരുന്നു.

ഗ്രാമങ്ങളില്‍ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 2017-18 ല്‍ 13.6 ശതമാനമാണ്, 2011-12 ല്‍ 4.8 ശതമാനവും.തൊഴില്‍ നഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ടുമാസമായിട്ടും പ്രസിദ്ധീകരിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍എസ്എസ്ഒയില്‍ നിന്നും ഉദ്യോഗസ്ഥര്‍ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് തൊഴിലില്ലായ്മയെ കുറിച്ചുളള റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.


നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. ന്യൂഡൽഹി: രാജ്യത്ത് തൊഴിലില്ലായ്‌മ 6.1 ശതമാനമായി വർധിച്ചുവെന്ന റിപ്പോർട്ട് പുറത്ത് വന്നയുടനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് കോടി ജോലി വാഗ്‌ദാനം ചെയ്‌തത് ദേശീയ ദുരന്തമാണെന്ന് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 രാജ്യത്ത് തൊഴിലില്ലായ്‌മ 45 വർഷത്തിനിടയിൽ ഏറ്റവും കൂടിയ നിരക്കിൽ എത്തിയെന്ന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി രൂക്ഷവിമർശനവുമായി എത്തിയത്.

1972-73 വര്‍ഷത്തിനുശേഷം ഉണ്ടായ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് നോട്ടു നിരോധനത്തിന് ശേഷം ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.2011-12 കാലത്തെ തൊഴിലില്ലായ്മ 2.2 ശതമാനമായിരുന്നു.2017-18 ല്‍ ഗ്രാമങ്ങളിലെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ 17.4 ശതമാനമാണ്, 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar