രാഷ്ട്രീയ നേതാവിന്റെ മകനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ജോസ്.കെ മാണി യുടെ ഭാര്യ നിഷാ ജോസ്
കോട്ടയം: പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ജോസ്.കെ മാണി എം.പിയുടെ ഭാര്യ നിഷാ ജോസ് രംഗത്ത്.
ട്രെയിന്‍ യാത്രക്കിടെ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നാണ് കെ.എം മാണിയുടെ മരുമകള്‍ കൂടിയായ നിഷ ആരോപിക്കുന്നത്.
പുറത്തിറങ്ങാനിരിക്കുന്ന ദി അതര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന തന്റെ പുസ്തകത്തിലാണ് ഇതുസംബന്ധിച്ച് നിഷ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യം ഭര്‍ത്താവിനോടോ ഭര്‍തൃപിതാവായ കെ.എം മാണിയോടോ ഇക്കാര്യം പറഞ്ഞതായി വ്യക്തമാക്കിയിട്ടില്ല.
പൊലീസില്‍ പരാതി നല്‍കിയതായോ പുസ്തകത്തില്‍ പറയുന്നില്ല.
അപകടത്തെത്തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഭാര്യാ പിതാവിനെ സന്ദര്‍ശിക്കുന്നതിനാണ് അയാള്‍ ട്രെയിനില്‍ യാത്ര ചെയ്തിരുന്നത്. ഇതിനിടെയാണ് അയാള്‍ തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചതെന്ന് നിഷ പുസ്തകത്തില്‍ പറയുന്നു. അയാള്‍ക്ക് താക്കീത് നല്‍കിയെങ്കിലും അത് അവഗണിച്ച് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. ടി.ടി.ആറിനോട് ഇക്കാര്യം പരാതിപ്പെട്ടെങ്കിലും ഇടപെടാന്‍ ധൈര്യമില്ലെന്ന് കാണിച്ച് തന്നെ അവഗണിച്ചതായി നിഷ ആരോപിക്കുന്നു.
സോളാര്‍ വിഷയത്തില്‍ ജോസ് കെ മാണിയുടെ പേര് വലിച്ചിഴതു ശത്രുവായ അല്‍ക്കാരനാണെന്നും പുസ്തകത്തില്‍ നിഷ ജോസ് വെളിപ്പെടുത്തുന്നു. സോളാര്‍, ബാര്‍കോഴ വിവാദങ്ങളില്‍ വീട് അസ്വസ്ഥമായിരുന്നപ്പോള്‍ തന്റെ മക്കള്‍ അനുഭവിച്ച മനോവിഷമവും അവര്‍ പുസ്തകത്തിലൂടെ വിവരിക്കുന്നുണ്ട്.
0 Comments